കൊച്ചി: പതിനാറാം ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം പോലും ഉണ്ടാകില്ലന്ന് ബിജെപി അഖിലേന്ത്യ സെക്രട്ടറി പി.കെ. കൃഷ്ണദാസ്. ഇന്നലെ വരാപ്പുഴയില്‍ ബിജെപി എറണാകുളം പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ സ്ഥാനാര്‍ത്ഥി പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടല്‍ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ രാജ്യത്ത് നടത്തിയ വന്‍ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിരിക്കും വരുന്ന സര്‍ക്കാരിലൂടെ ഉണ്ടാകാന്‍ പോകുന്നത്. രാജ്യത്തിന്റെ വികസനം മാത്രമാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാപ്പുഴ മാര്‍ക്കറ്റില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ്, പാര്‍ട്ടി നേതാക്കളായ ടി.ജി. വിജയന്, സി.എസ്. അജി, എന്‍.പി. ശങ്കരന്‍കുട്ടി, എന്‍. രവി, എം.എന്‍. ബാലചന്ദ്രന്, അജി പൊട്ടാശേരി, സോമന് ആലപ്പാട്ട്, ടി.എ. ദിലീപ്, കെ.സി. സന്തോഷ്, കെ. ശ്രീധര്‍, സജിനി രവികുമാര്‍, സഹജ ഹരിദാസ്, വല്‍സലാ ബാലന് തുടങ്ങിയവര്‍ പങ്കെടുത്തു.
വാദ്യമേളങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെയാണ് പി.കെ. കൃഷ്ണദാസിനെയും സ്ഥാനാര്‍ത്ഥിയായ എ.എന്‍. രാധാകൃഷ്ണനെയും ഉദ്ഘാടന വേദിയിലേക്കാനയിച്ചത്. പറവൂര്‍ നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പര്യടനം പൂര്‍ത്തിയാക്കി. ഇന്ന്് എറണാകുളം നിയോജകമണ്ഡലത്തിലായിരിക്കും അദ്ദേഹത്തിന്റെ പര്യടനം. രാവിലെ ഒമ്പതിന് തേവര ജംഗ്ഷനില്‍ നിന്നാണ്് ഇന്നത്തെ സ്ഥാനാര്‍ത്ഥി പര്യടനം ആരംഭിക്കുക. രാത്രി 8.30 ന് വിഷ്ണുപുരത്ത് പര്യടനം അവസാനിപ്പിക്കും. 27 ന് വൈപ്പിനിലും, 28 ന് കളമശേരിയിലും, 29ന് തൃപ്പൂണിത്തുറയിലും, 30ന് പള്ളുരുത്തിയിലും, 31 ന് വൈപ്പിനിലും, ഏപ്രില്‍ 1 ന്് കളമശേരിയിലും, 2 ന് പറവൂരും, 3ന് തൃക്കാക്കരയിലും, 4ന് എറണാകുളത്തും 5 ന് തൃപ്പൂണിത്തുറയിലും, 6ന് കൊച്ചിയിലും, 7 ന് കളമശേരിയിലും 8 ന് എറണാകുളത്തുമായിരിക്കും സ്ഥാനാര്‍ത്ഥി പര്യടനം. നിയോജകമണ്ഡലങ്ങളില്‍ രണ്ട് റൗണ്ട് പര്യടനങ്ങള്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: