കൊച്ചി: ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക നല്‍കിയിരുന്ന സിപിഎമ്മിലെ ഗിരിജാവല്ലഭന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു. ഇതോടെ മണ്ഡലത്തില്‍ അവശേഷിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം 18 ആയി. എറണാകുളം മണ്ഡലത്തില്‍ ഇന്നലെ ആരും സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചിട്ടില്ല. ഇവിടെ 20 സ്ഥാനാര്‍ഥികളാണുള്ളത്. ഇന്ന് വൈകിട്ട് 3 വരെയാണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന സമയം. മൂന്നു മണിക്കുശേഷം അന്തിമസ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കി ചിഹ്നങ്ങള്‍ അനുവദിക്കും.
സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിന് ഫോറം അഞ്ചിലാണ് അപേക്ഷിക്കേണ്ടത്. ഇതില്‍ സ്ഥാനാര്‍ത്ഥി ഒപ്പിട്ടിരിക്കണം. മൂന്നു മണിക്കുശേഷമുള്ള പിന്‍വലിക്കല്‍ നോട്ടീസ് സ്വീകരിക്കില്ല. സ്ഥാനാര്‍ത്ഥിക്കു നേരിട്ടോ പിന്താങ്ങിയയാള് വഴിയോ തിരഞ്ഞെടുപ്പു ഏജന്റ് വഴിയോ പത്രിക പിന്‍വലിക്കാന്‍ നോട്ടീസ് നല്‍കാം. സ്ഥാനാര്‍ത്ഥി നേരിട്ടല്ല നോട്ടീസ് നല്കുന്നതെങ്കില് ഏജന്റിനെയോ പിന്താങ്ങിയ ആളെയോ പിന്‍വലിക്കല്‍ നോട്ടീസ് നല്കാന് താന്‍ അധികാരപ്പെടുത്തിയതായുള്ള സത്യപ്രസ്താവനയും ഉണ്ടായിരിക്കണം.
ഇതല്ലാതെയുള്ള പിന്‍വലിക്കല്‍ നോട്ടീസ് അംഗീകരിക്കില്ല. രജിസ്ട്രേഡ്, അംഗീകാരമില്ലാത്ത പാര്‍ട്ടികള്‍ എന്നിവയുടെ സ്ഥാനാര്‍ത്ഥികളെ പിന്താങ്ങാന് 10 പേര് മതിയാകുമെങ്കിലും സ്ഥാനാര്‍ത്ഥിക്ക് ഇവരില്‍ ആരെയെങ്കിലും പിന്‍വലിക്കല്‍ നോട്ടീസ് നല്കാന് ചുമതലപ്പെടുത്താം.
പിന്‍വലിക്കല്‍ നോട്ടീസ് സ്ഥാനാര്‍ത്ഥിയോ ഏജന്റോ പിന്താങ്ങിയയാളോ നേരിട്ടുതന്നെ നല്‍കണം. തപാല്‍മാര്‍ഗമോ മറ്റു വഴിയിലൂടെയോ പിന്‍വലിക്കല്‍ നോട്ടീസ് നല്‍കുന്നതിന് അംഗീകാരമില്ല. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്കുശേഷമേ പിന്‍വലിക്കല്‍ നോട്ടീസ് നല്‍കാനാവൂ. അഞ്ചാംനമ്പര്‍ ഫോറത്തിലെ കീറിയെടുക്കാവുന്ന ഭാഗം സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചതായി നോട്ടീസ് നല്കിയ ശേഷം തിരികെ നല്‍കും. ഇതാണ് സ്ഥാനാര്‍ത്ഥിയുടെ ഔദ്യോഗികരേഖ. പിന്‍വലിച്ച പത്രിക ഒരു കാരണവശാലും റദ്ദാക്കാന്‍ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: