കൊച്ചി : യുഡിഎഫ് സ്ഥാനാര്‍ഥി കെ വി തോമസ് തെരഞ്ഞെടുപ്പു പര്യടന പരിപാടി ആരംഭിച്ചു. രാവിലെ കണ്ണമാലിയിലെ വിശുദ്ധ ഔസെഫ് പിതാവിന്റെ കപ്പേളയില്‍ പ്രാര്‍ത്ഥിച്ചതിനു ശേഷമാണ് തെക്കേ ചെല്ലാനം സെയിനൃ ജോര്‍ജ് പള്ളിക്ക് സമിപം കാത്തുനിന്നിരുന്ന പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും അടുത്തേക്ക് പോയത്. ഡോമിനിക് പ്രസന്റേഷന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. മേയര്‍ ടോണി ചമ്മിണി ,കേരള കോണ്‍ സംസ്ഥാന ജന സെക്രട്ടറി എം എം ഫ്രാന്‍സിസ് , മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം എന്‍ കെ നാസര്‍ , കൊച്ചി സ്ത്ത് ബ്ലോക്ക് പ്രസിഡന്റ് ആര് ത്യാഗരാജന് , എന്നിവര്‍ പ്രസംഗിച്ചു. മുപ്പത്തി മൂവായിരം കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം നല്കുന്ന വിദ്യാ പോഷണംപോഷക സമൃദ്ധം പദ്ധതി തീര ദേശ മേഖലയ്ക്കു വളരെ പ്രയോജനകരമായി എന്നു കെ.വി. തോമസ് പറഞ്ഞു.
തീരദേശത്ത് പ്രവര്‍ത്തിക്കുന്ന കയറ്റുമതി സ്ഥാപനത്തിലെ സ്ത്രീ തൊഴിലാളികള്‍ കൂട്ടമായി വന്നു സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. തീരദേശ പരിപാലന നിയമത്തിലെ ഭവന നിര്‍മ്മാണത്തിനുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുമെന്ന ആവശ്യം ശക്തമായിരുന്നു. തോപ്പുംപടി മണ്ഡലത്തിലും പള്ളുരുത്തിയിലും എസ് എന്‍ ജങ്ക്ഷന്, പ്യാരി ജങ്ക്ഷന് എന്നിവിടങ്ങളിലും പര്യടനത്തിനുശേഷം കെ.വി. തോമസ് റോഡില്‍ പര്യടനം സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: