ആലുവ: തീര സംരക്ഷണ നിയമം കാറ്റില്‍ പറത്തി ഡിടിപിസി നിര്‍മിച്ച പെരിയാറിന്റെ തീരത്തെ മഴവില്‍ റസ്റ്റോറന്റ് പൊളിച്ചു നീക്കാന്‍ അന്തിമ താക്കീത് നല്‍കിയിട്ടും സുപ്രീംകോടതിവിധിയെ മറികടക്കാന്‍ ആലുവ നഗരസഭയിലെ ഒരു കൗണ്‍സിലറുടെ നേതൃത്വത്തില്‍ വ്യാജ പരിസ്ഥിതി സംഘടനരംഗത്ത്. ചില കോണ്‍ഗ്രസ് നേതാക്കളും ഒരു മന്ത്രിയും ഈ കൗണ്‍സിലറുടെ സഹായത്തിനായി ദല്‍ഹിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നവരില്‍ ഉള്‍പ്പെടുന്നു. മഴവില്‍ റസ്റ്റോറന്റ് പൊളിക്കണമെന്ന സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെക്കൊണ്ട് പുതിയൊരു ഹര്‍ജി നല്കുന്നതിനുവേണ്ടിയുള്ള നീക്കങ്ങളാണ് നടത്തുന്നത്. ദല്‍ഹിയിലെ ഒരു പ്രമുഖ അഭിഭാഷകനെയാണ് ഇതിനായി സമീപിച്ചിരിക്കുന്നത്. കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളതെന്നും പെരിയാറിനെ സംരക്ഷിക്കുന്നതിനുള്ള ഒരു പദ്ധതിക്കുവേണ്ടി നിരീക്ഷണ സംവിധാനത്തിന് ഈ കെട്ടിടം ഉപയോഗപ്പെടുത്തണമെന്ന ബദല്‍ നിര്‍ദ്ദേശമാണ് സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. മണല്‍ വാരുന്നതുള്പ്പെടെ സംവിധാനമാണ് വിഭാവനം ചെയ്യുന്നത്. സമുദ്രപഠനത്തിനും നദി സംരക്ഷണത്തിനും പ്രചോദനം നല്കുന്ന അക്വേറിയം ഉള്‍പ്പെടെ പദ്ധതികളും വിഭാവനം ചെയ്യുന്നു. ഈ പദ്ധതിയെ അനുകൂലിച്ചുകൊണ്ട് ആലുവ നിവാസികളുടേതെന്ന പേരില്‍ പതിനായിരക്കണക്കിന് ഒപ്പുകളും തയ്യാറാക്കിയിട്ടുണ്ടെന്നറിയുന്നു. ആലുവായിലെ പ്രമുഖരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ചിലരും ഇവര്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. 2013 ജൂലൈ രണ്ടിനാണ് റസ്റ്റോറന്റ് പൊളിക്കണമെന്ന് കോടതി ആദ്യം ഉത്തരവിട്ടത്. ഇതിനെതിരെ സമര്‍പ്പിച്ച റിവിഷന്‍ പെറ്റീഷന് ഇക്കഴിഞ്ഞ ജനുവരിയില്‍ തള്ളുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: