ഏലൂര്‍ മാര്‍ക്കറ്റിനടുത്ത് പാതാളം ബണ്ടിന് സമീപം 1950ല്‍ സ്ഥാപിച്ച കമ്പനിയാണിത്. ഹൈഡ്രോക്ലോറിക് ആസിഡ് ഉണ്ടാക്കുന്ന കമ്പനിയായി ട്രാവന്‍കൂര്‍ മേട്ടൂര്‍ കെമിക്കല്‍സ് എന്ന പേരിലാണ് ആരംഭിച്ചത്. ശേഷസായി സഹോദരന്മാര് തന്നെയാണ് കമ്പനി ആരംഭിച്ചത്. മേട്ടൂര്‍ കെമിക്കല്‍സ് ആന്റ് ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്റെ സബ്സിഡിയറി കമ്പിനിയായിട്ടായിരുന്നു ഇന്നത്തെ ഫാക്ടും ടി.സി.സിയും പ്രവര്‍ത്തനം ആരംഭിച്ചത്. റയോണ്‍സ് കാസ്റ്റിക് സോഡാ, ക്ലോറിന്‍, ഹൈഡ്രോ ക്ലോറിക് ആസിഡ്, സോഡിയം ഹൈഡ്രോ ക്ലോറേറ്റ്, ഇക്കോക്ലീന്‍ ഉത്പ്പന്നങ്ങള്‍ എന്നിവയാണ് ഇവിടെ ഉദ്പാദിപ്പിക്കുന്നത്. പേപ്പര്‍ പള്‍പ്പിനുവേണ്ടി കാപ്രോലക്ടം, തുണിനിര്മ്മാണത്തിനും സോപ്പ് നിര്‍മ്മാണത്തിനും വേണ്ടിയുള്ള രാസപദാര്‍ത്ഥ ഉല്‍പ്പന്നങ്ങളുമാണ് നിര്‍മ്മിക്കുന്നത്. 737 ഓളം സ്ഥിരം ജീവനക്കാര്‍ ജോലി ചെയ്യുന്നു. കുറച്ചൊക്കെ ആധുനിക വല്‍ക്കരണം കമ്പനി നടത്തി. ആധുനികവല്‍ക്കരണവും തൊഴില്‍ ശക്തി കൂടുകയും ചെയ്തപ്പോള്‍ ഒരു ദിവസം 175 ടണ്‍ കാസ്റ്റിക് സോഡ ഉല്‍പ്പാദനം നടത്താന്‍ കഴിയുന്നു. പരിസ്ഥിതി സൗഹാര്‍ദ്ധ വ്യവസായ ശാല ആയതിനാല്‍ അവര്‍ക്ക് ഇപ്പോള്‍ മലിനീകരണം ഇല്ലാത്തത് സന്തോഷം ജനിപ്പിക്കുന്ന കാര്യമാണ്.
അതേസമയം, 175 മെട്രിക് ടണ്‍ കാസ്റ്റിക് സോഡാ ഒരു വര്‍ഷം ഉദ്പാദിപ്പിക്കുമ്പോള്‍ സ്റ്റീല്‍ സംഭരണികളില്‍ 48 മെട്രിക് ടണ്‍ ക്ലോറിന്‍ ഉദ്പാദിപ്പിക്കുന്നുണ്ട്. 376 മെട്രിക് ടണ്‍ ഹൈഡ്രോ ക്ലോറിക് ആസിഡും ഉദ്പാദിപ്പിക്കുന്നണ്ട്. സോഡിയം ഹൈപ്പോക്ലോറൈറ്റ് എന്ന അമ്ലം 45 മെട്രിക് ടണ്‍ ആണ് ഉദ്പാദിപ്പിക്കുന്നത്.
തുടരും
ഏലൂര്‍ ഗോപിനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: