മട്ടാഞ്ചേരി: സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരണം സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനുപയോഗിക്കുന്നതിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കുന്നു. കേരള ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍ വകുപ്പിന്റെ യുഡിഎഫ് സര്‍ക്കാര്‍ നേട്ടങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഗൃഹസമ്പര്‍ക്കത്തിന് കോണ്‍ഗ്രസ് ഉപയോഗിക്കുന്നത്. ചെറളായി മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹി ദിനേശ് കമ്മത്ത്, യുത്ത് കോണ്‍ഗ്രസിലെ വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ലഘുലേഖ, ചിഹ്നം, അഭ്യര്‍ത്ഥന എന്നിവക്കൊപ്പം സര്‍ക്കാര്‍ പ്രസിദ്ധീകരണവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതായും തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്റ് അഡ്വ.വിജയചന്ദ്രമേനോന്‍, ബിജെപി ജനറല്‍ സെക്രട്ടറി സി.എസ്.രാജേഷ് എന്നിവര്‍ പറഞ്ഞു. യുഡിഎഫിന്റെത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും കമ്മീഷന് പരാതി നല്‍കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: