കൊച്ചി: പച്ചാളം ഓവര്‍ബ്രിഡ്ജിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചതായി ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു.
ഉദ്യോഗസ്ഥരും പച്ചാളം പ്രദേശത്തെ വ്യാപാരികളുടെ പ്രതിനിധികളുമായി ജില്ല കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരമായത്. നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് വഴി ബ്ലോക്കു ചെയ്യേണ്ടിയോ സുരക്ഷാകാരണങ്ങളാല്‍ നിര്‍മ്മാണം നടക്കുന്ന പരിസരം അടയ്ക്കേണ്ടിയോ വന്നാല്‍ അക്കാര്യം വ്യാപാരികളുടെ പ്രതിനിധികളെ മുന്‍കൂട്ടി അറിയിക്കണം. പുതിയ ലാന്‍ഡ് അക്വിസിഷന്‍ നിയമമനുസരിച്ച് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്തവിധം പുനരധിവാസം ഉറപ്പാക്കിക്കൊണ്ടുള്ള ഭൂമി ഏറ്റെടുക്കലാകും നടപ്പിലാക്കുകയെന്നും അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ജില്ല കളക്ടര്‍ ഉറപ്പു നല്കി.
യോഗത്തില്‍ അസി. കമ്മിഷണര്‍ ജി.വേണു, എ.സി.പി. ട്രാഫിക് പി.പി. ഷാനു, അസി. കമ്മീഷണര്‍ ട്രാഫിക് കെ. എസ്. ബേബി വിനോദ്, കെ.എം.ആര്.സി. ജി.എം. എസ്. ചന്ദ്രഭാനു, കെ.എം.ആര്.സി. എ.ജി.എം. എസ്. സുബ്രമഹ്ണ്യ അയ്യര്‍, ഡി.എം.ആര്.സി. എ.ഇ.എന്‍. കെ. കെ. സലിന്, സതേണ്‍ റെയില്‍വെ സീനിയര്‍ എസ്.ഇ. അലക്സാണ്ടര്‍ ഡാനിയേല്‍ വ്യാപാരികളെ പ്രതിനിധീകരിച്ച് കെ. ജി. വേണുഗോപാല്‍, കെ. കെ. വിശ്വംഭരന്, കെ. ജെ. നെല്‍സണ്‍, ബിജോയ് കെ. വല്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: