ഈശ്വരനുണ്ടെന്ന് നമുക്കെല്ലാം അറിയാം; എന്നാല്‍ നാം അവിടുത്തെ കാണുന്നില്ല, അറിയുന്നില്ല. ഈ പ്രകാശത്തിന്റെ പ്രവാചകന്മാരില് ഒരാളെ എടുക്കുക; നിങ്ങള്‍ക്ക് ഈശ്വരനെക്കുറിച്ച് വിഭാവന ചെയ്യാന്‍ കഴിയുന്ന അ ത്യുച്ചാദര്ശവുമായി അവിടുത്തെ ജീവിതം ഒത്തുനോക്കുക. അപ്പോ ള്‍ കാണാം. നിങ്ങളുടെ ഈശ്വരന് ആദര്‍ശത്തിന്റെ അടുത്തെത്തുന്നില്ലെന്നും പ്രവാചകന്റെ ജീവിതം നിങ്ങളുടെ സങ്കല്‍പ്പത്തിനും അ പ്പുറം പോകുന്നുവെന്നും. ഒരു വ്യ ക്തിയായി രൂപംപൂണ്ട് നേരെ ക ണ്ടനുഭവിച്ച മാതൃകയായി നമ്മു ടെ മുമ്പില്‍ വയ്ക്കപ്പെട്ടതിനെക്കാ ള്‍ ശ്രേഷ്ഠമായ ഒരാദര്ശത്തെക്കുറിച്ച് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനേ വയ്യ. അങ്ങനെയിരിക്കെ, ഇവരെ ഈശ്വരന്മാരായി ആരാധിക്കുന്നതില്‍ തെറ്റെന്ത്? ഈ മനുഷ്യദൈവതങ്ങളുടെ അടിപണിഞ്ഞ് അ വരെ ലോകത്തിലെ പ്രത്യക്ഷ ഈ ശ്വരന്മാരായി അര്‍ച്ചിക്കുന്നത് പാ പമെന്നോ ? യഥാര്‍ഥത്തില്‍, ഈ ശ്വരനെക്കുറിച്ച് നമുക്കുള്ള സര്വ്വസങ്കല്പ്പങ്ങളെക്കാളും മഹത്തരന്മാരാണവരെങ്കില്, അവരെ ആരാധിക്കുന്നതില്‍ എന്താണപകടം? അതുകൊണ്ട് ആപത്തൊന്നുമില്ലെന്നുമാത്രമല്ല, അതുമാത്രമാണ്, നമുക്ക് സാധ്യവും സാരവത്തുമായ ആരാധന.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: