കൊച്ചി: രണ്ടാംഘട്ട തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കുന്നത് ഇന്ന് സമാപിക്കും. എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലായി ഇന്നലെ 13 പേര് കൂടി ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യത്തിനു മുമ്പില്‍ പത്രിക സമര്‍പ്പിച്ചു. ഇന്ന് വൈകീട്ട് മൂന്നുവരെയാണ് പത്രിക സമര്‍പ്പണത്തിനുള്ള സമയം.
എറണാകുളത്ത് ഇന്നലെ പത്രിക നല്കിയവര്: അനിത പ്രതാപ് (എ.എ.പി.), യേശുദാസ് പറപ്പിള്ളി (എല്‍.ഡി.എഫ്. ഡമ്മി), ജൂണോ ജോണ്‍ ബേബി(ഐ.ജി.പി.), കെ.വി.ഭാസ്കരന് (സ്വത), മനോജ് (സ്വത), സുള്‍ഫിക്കര്‍ (എസ്.ഡി.പി.ഐ.), ചന്ദ്രഭാനു (എസ്.ആര്.പി.). ചാലക്കുടിയില്‍ പത്രിക നല്കിയവര്: ഗിരിജവല്ലഭന്‍ (സി.പി.എം.ഡമ്മി), ജയന് (സി.പി.ഐ.എം,എല്‍), ശിവദാസന്‍ (ഐ.ജി.പി.), എം.ജി.പുരുഷോത്തമന് (ബി.എസ്.പി.), ഷഫീര്‍, സിയാദ് (ഇരുവരും എസ്.ഡി.പി.ഐ.).
മാര്‍ച്ച് 24നാണ് പത്രികകളുടെ സൂക്ഷ്മപരിശോധന. മാര്‍ച്ച് 26ന് വൈകീട്ട് മൂന്നുവരെ പത്രികകള്‍ പിന്‍വലിക്കാം. ഏപ്രില്‍ 10നാണ് തെരഞ്ഞെടുപ്പ്. മെയ് 16ന് വോട്ടെണ്ണും. ചാലക്കുടിയില്‍ ഇതു വരെ 13 പേരാണ് പത്രിക നല്‍കിയത്. എറണാകുളത്ത് ഇന്നലെ വരെ 16 പേരും പത്രിക നല്‍കിയിട്ടുണ്ട്.
2009ല്‍ എറണാകുളം മണ്ഡലത്തില്‍ നിന്ന് 10 പേരാണ് മല്‍സരരംഗത്തുണ്ടായിരുന്നത്. ചാലക്കുടിയില്‍ 11 പേരും മല്‍സരരംഗത്തുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: