കൊച്ചി: എറണാകുളം മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ചാലക്കുടി മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഇന്നസെന്റ്, യു.ഡി.എഫിലെ ഐ.എന്‍.സി. സ്ഥാനാര്‍ഥി പി.സി.ചാക്കോ എന്നിവരാണ് ഇന്നലെ ജില്ല വരണാധികാരിയായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യത്തിനു മുമ്പാകെ പത്രിക നല്‍കിയത്. എറണാകുളത്തെ യു.ഡി.എഫ്., എന്‍.ഡി.എ. സ്ഥാനാര്‍ഥികളും ചാലക്കുടിയിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയും കഴിഞ്ഞ ദിവസങ്ങളില്‍ പത്രിക സമര്‍പ്പിച്ചിരുന്നു.
ഇന്നലെ ആദ്യം പത്രിക സമര്‍പ്പിച്ചത് വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ഥി അംബുജാക്ഷനായിരുന്നു. 11.05ന് ഇദ്ദേഹം പത്രിക നല്‍കാനെത്തി. 11.25നാണ് എറണാകുളത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ക്രിസ്റ്റി ഫെര്‍ണാണ്ടസ് പത്രിക നല്‍കാനെത്തിയത്. അദ്ദേഹത്തോടൊപ്പം പി.രാജീവ് എം.പി., മുന്‍ എം.എല്‍.എ.മാരായ എസ്.ശര്‍മ, സി.എം.ദിനേശ്മണി, പി.രാജു എന്നിവരും ഉണ്ടായിരുന്നു.
രാവിലെ 11.35ന് ഇന്നസെന്റ് പത്രിക നല്‍കാനെത്തി. കക്ഷിനേതാക്കളായ സി.എന്‍.മോഹനന്, എം.സി.ജോസഫൈന്, കെ.കെ.അഷറഫ്, യു.പി.ജോസഫ് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് 12 മണിയോടെ യു.ഡി.എഫ്. സ്ഥാനാര്‍ഥി പി.സി.ചാക്കോയും പത്രിക നല്‍കാനെത്തി. മുന്‍ സ്പീക്കര്‍ പി.പി.തങ്കച്ചന്, വി.പി.സജീന്ദ്രന് എം.എല്‍.എ., മുന്‍എം.എല്‍.എ. വി.ജെ.പൗലോസ്, ബാബു ജോസഫ് തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഇതിനു പുറമെ സി.പി.ഐ.എം.എല്‍. സ്ഥാനാര്‍ഥിയായി എം.കെ.കൃഷ്ണന്‍കുട്ടി, എം.സി.പി.ഐ. (യു) സ്ഥാനാര്‍ഥിയായി എന്‍.ജെ.പോള്‍ എന്നിവരും എറണാകുളം മണ്ഡലത്തില്‍ പത്രിക നല്‍കിയിട്ടുണ്ട്. ചാലക്കുടിയില്‍ സ്വതന്ത്രനായി കെ.സി.പൗലോസ്, ആപ് സ്ഥാനാര്‍ഥിയായി കെ.എന്‍. നൂറുദ്ദീന്‍ എന്നിവരും പത്രിക നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: