Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാം എവിടെ നില്‍ക്കുന്നു?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2014, 09:30 pm IST
inIndia

എന്‍ ഡി ടിവി വാര്‍ത്താചാനലില്‍ കുറച്ചു ദിവസം മുമ്പ്‌ ഒരു അഭിപ്രായ വോട്ടെടുപ്പ്‌ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പു സംബന്ധമായ പഠനത്തെ ഒരു ശാസ്ത്രമായി ഇന്ത്യയില്‍ അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ ഇത്തരത്തിലുള്ള അഭിപ്രായ വോട്ടെടുപ്പിന്റെ സൂക്ഷ്മതയെക്കുറിച്ച്‌ അനുകൂലമായി വാദിക്കാന്‍ എനിക്കു കഴിയില്ല. പല പ്രശസ്ത സംഘടനകളും നടത്തിയ അഭിപ്രായ വോട്ടെടുപ്പുകള്‍ പറയുന്നത്‌ ബിജെപി നയിക്കുന്ന എന്‍ഡിഎ അധികാരത്തില്‍ എത്തും എന്നാണ്‌. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള അന്തരം ഈ അഭിപ്രായ വോട്ടെടുപ്പുകളില്‍ വ്യക്തമാണ്‌. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മോദിയുടെ അംഗീകാരം വളരെ വലുതാണ്‌. മറ്റു പാര്‍ട്ടികളിലുള്ള നേതാക്കന്മാരെക്കാള്‍ കൂടുതല്‍ അംഗീകാരവും അദ്ദേഹത്തിനാണ്‌.

തെരഞ്ഞെടുപ്പുരംഗത്തെ രാഷ്‌ട്രീയസംവാദം പ്രധാനമായും രണ്ട്‌ അടിസ്ഥാന പ്രശ്നങ്ങളിലാണ്‌ കേന്ദ്രീകരിച്ചിട്ടുള്ളത്‌. ഒന്ന്‌, എന്‍ഡിഎ തെരഞ്ഞെടുപ്പിനുശേഷം നേരിയ വ്യത്യാസത്തില്‍ മുന്‍പന്തിയിലെത്തിയാല്‍ എങ്ങനെ 272 എന്ന അംഗസംഖ്യയിലെത്തും? രണ്ടാമത്‌, യുപിഎ, മൂന്നാംമുന്നണി, ഫെഡറല്‍ മുന്നണി എന്നിവ ചേര്‍ന്നാലും എന്‍ഡിഎയ്‌ക്കല്ലാതെ മറ്റാര്‍ക്കും അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ല.

ബിജെപിക്കാരായ നമ്മള്‍ ഏതു കാര്യത്തിലാണ്‌ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്‌? വോട്ടര്‍മാരെ ആകര്‍ഷിക്കുവാന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ല. അഭിപ്രായ വോട്ടെടുപ്പ്‌ അനുസരിച്ച്‌ എഐഎഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്‌, ബിജു ജനതാദള്‍ തുടങ്ങിയ പ്രാദേശിക പാര്‍ട്ടികള്‍ തങ്ങളുടെ സംസ്ഥാനങ്ങളില്‍ ആധിപത്യം ഉറപ്പിക്കുമെന്ന്‌ കാണുന്നു. ബിജെപി വിരുദ്ധ ശക്തികളെ ആദര്‍ശത്തില്‍ ഒരുമിക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ ശക്തികളുടെ പ്രാധാന്യം കുറഞ്ഞുവരികയാണ്‌. അവരുടെ സ്ഥിതി മെച്ചപ്പെടാനുള്ള സാദ്ധ്യത വളരെ കുറവാണ്‌. പ്രാദേശികതലത്തില്‍ കോണ്‍ഗ്രസ്‌വിരുദ്ധ പാര്‍ട്ടികള്‍ ശക്തി പ്രാപിക്കുന്നത്‌ ശ്രദ്ധേയമാണ്‌. എന്റെ വ്യക്തിപരമായ വിശകലനത്തില്‍ നാം സാവധാനത്തില്‍, പക്ഷേ, നിശ്ചയദാര്‍ഢ്യത്തോടെ ഭൂരിപക്ഷത്തിലേക്ക്‌ നീങ്ങുകയാണ്‌. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ അവസാനഘട്ടത്തിലേക്ക്‌ നാം അടുത്തുകഴിഞ്ഞു. നേട്ടങ്ങളുണ്ടാക്കുന്നതിന്‌ ബിജെപി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. രാജ്യത്തിന്റെ മനോഭാവം കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ സ്ഥാപിക്കുക എന്നതാണ്‌. ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച്‌ രാജ്യത്താകമാനം ബിജെപിയുടെ വോട്ടിംഗ്‌ നിരക്ക്‌ രണ്ടു ശതമാനം കണ്ട്‌ വര്‍ദ്ധിപ്പിക്കണം. വോട്ടിംഗ്‌ ശതമാനത്തിലുണ്ടാകുന്ന ഓരോ വര്‍ദ്ധനവും ബിജെപിയുടെ മൊത്തം സീറ്റ്‌ വര്‍ദ്ധിപ്പിക്കും.

എങ്ങനെ നമുക്ക്‌ വോട്ടിംഗ്‌ നിരക്കില്‍ വര്‍ദ്ധന വരുത്താം? റാലികള്‍, പ്രചാരണം, വാര്‍ത്താവിനിമയങ്ങള്‍ തുടങ്ങി എല്ലാ മാധ്യമങ്ങളെയും ഫലപ്രദമായി ഇതിനായി ഉപയോഗിക്കണം. നമ്മുടെ ശ്രദ്ധ ഒരിക്കലും ലക്ഷ്യത്തില്‍ നിന്നു മാറരുത്‌. യുപിഎ സര്‍ക്കാരിന്റെ ദുര്‍ഭരണത്തെക്കുറിച്ച്‌ രാഷ്‌ട്രീയ സംവാദം നടത്തുകയും ബിജെപിയുടെയും നരേന്ദ്രമോദിയുടെയും കഴിവുറ്റ ഭരണമാണ്‌ ഇതിനുള്ള ഏക പരിഹാരമാര്‍ഗ്ഗമെന്നുമുള്ള യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കണം. ദുര്‍ഭരണം, വിലവര്‍ദ്ധനവ്‌, സമ്പദ്‌വ്യവസ്ഥയുടെ സാവധാനത്തിലുള്ള വളര്‍ച്ച, കൃഷിക്കാരുടെ ശോചനീയാവസ്ഥ, അഴിമതി, ദേശീയ സുരക്ഷിതത്വവുമായി ബന്ധപ്പെടുന്ന പ്രശ്നങ്ങള്‍, യുപിഎ നേതൃത്വത്തിലുണ്ടായിരിക്കുന്ന ശൂന്യത തുടങ്ങിയവ ഒരു ഭരണമാറ്റത്തിന്‌ അത്യാവശ്യമായി മാറിയിരിക്കുന്നു എന്ന കാര്യവും വോട്ടര്‍മാരെ അറിയിക്കണം. ഈ കാര്യങ്ങളില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇതിനുള്ള പ്രതിവിധി മോദി നയിക്കുന്ന സര്‍ക്കാര്‍ മാത്രമാണെന്ന്‌ ജനങ്ങളെ അറിയിക്കുകയും വേണം.

മോദിയുടെ നേതൃത്വത്തിനും യുപിഎ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും പുറമേ, ജനങ്ങളുടെ മനസ്സില്‍ ഉയര്‍ന്നുവരേണ്ട വിഷയം “ആര്‍ക്ക്‌ ശക്തമായ സര്‍ക്കാര്‍ നല്‍കാന്‍ കഴിയും”എന്നുള്ളതാണ്‌. ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്തോറും തെരഞ്ഞെടുപ്പില്‍ നമുക്ക്‌ മുന്നിലെത്താനുള്ള കഴിവ്‌ കൂടുകയും ചെയ്യും. അവ്യക്തമായ ഒരു ജനവധി ഇന്ത്യക്ക്‌ ഇന്ന്‌ ചിന്തിക്കാന്‍ പോലുമാവാത്ത കാര്യമാണ്‌. സമ്മതിദാനാവകാശം പാഴാക്കരുതെന്നും ചെറിയ കക്ഷികള്‍ക്ക്‌ വോട്ടു ചെയ്യുന്നത്‌ സര്‍ക്കാര്‍ രൂപീകരണത്തിന്‌ വഴിയൊരുക്കുകയില്ലെന്നുമുള്ള കാര്യം വോട്ടര്‍മാരെ നിര്‍ബന്ധമായും അറിയിക്കണം. അടുത്ത അഞ്ചുവര്‍ഷം വരെ ഇന്ത്യ ഭരിക്കേണ്ട സര്‍ക്കാരാണ്‌ നമുക്കു വേണ്ടത്‌. അതുകൊണ്ട്‌ ഇന്ന്‌ നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ തരണം ചെയ്യുന്നതിന്‌ കേന്ദ്രത്തില്‍ ശക്തമായ ഒരു സര്‍ക്കാര്‍ വരേണ്ടത്‌ അത്യാവശ്യമാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

World

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

Kerala

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

Varadyam

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

Varadyam

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.