എട്ടക്ഷരങ്ങളോടുകൂടി മൂന്നു പാദങ്ങളിലായി രചിക്കപ്പെട്ട ഈ ‘ഗായത്രീ-സാവിത്രീമന്ത്രം’ ഇങ്ങനെയാണ്.
‘ഓം തത് സവിതുര്‍വരേണ്യം
ഭര്ഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത്.”
ആദ്യത്തെ വരിയില്‍ ഏഴക്ഷരങ്ങള്‍ മാത്രമേ ഉള്ളൂവെന്ന് നിങ്ങള്‍ കാണുന്നു. ഇതിന്ന് രണ്ടുതരത്തിലാണ് വിശദീകരണം.
1. ‘ണ്യം’ എന്ന അക്ഷരം ‘ണി+മ്’ എന്നതാണ്. അങ്ങനെയാകുമ്പോള്‍ എട്ടക്ഷരങ്ങള്‍ വരുന്നു.
2. ‘ഓം’ കാരത്തോടുകൂടി ആ വരിയില്‍ എട്ടക്ഷരങ്ങള്‍ വരുന്നു.
ആദ്യത്തെ അഭിപ്രായം ശ്രീശങ്കരഭഗവദ്പാദരുടേതാണ്. ബൃഹദാരണ്യകോപനിഷത്തിന്റെ ഭാഷ്യത്തില്‍ ആ പദത്തെ അദ്ദേഹം രണ്ടായി ഭാഗിക്കയും ഛന്ദോനിയമങ്ങളെ അത് അനുസരിക്കുന്നുവെന്ന് കരുതുകയും ചെയ്യുന്നു.
ഇതില്‍ വിശ്വാമിത്രമഹര്‍ഷിയാണ് മന്ത്രദൃഷ്ടാവ്. ഋഗ്വേദത്തിലെ മൂന്നാംമണ്ഡലത്തിലുള്ള എല്ലാ മന്ത്രങ്ങള്‍ക്കും വിശ്വാമിത്രനാണ് ഋഷി. ഗായത്രീമന്ത്രം ശുക്ല യജുര്വ്വേദത്തിലും കൃഷ്ണയജുര്വ്വേദത്തിലും കാണപ്പെടുന്നു.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: