Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമൃത്സറിലെ എന്റെ സ്ഥാനാര്‍ത്ഥിത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2014, 09:28 pm IST
inIndia

പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ അമൃത്സര്‍ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായി എന്നെ പ്രഖ്യാപിച്ചതില്‍ എനിക്ക്‌ ബിജെപിയോട്‌ അങ്ങേയറ്റം നന്ദിയുണ്ട്‌.

1970ല്‍ ഇളംപ്രായത്തിലാണ്‌ ഞാന്‍ ഒരു രാഷ്‌ട്രീയ പ്രവര്‍ത്തകനാവുന്നത്‌. എബിവിപിയുമായി ബന്ധപ്പെട്ടാണ്‌ ഞാന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്‌. എന്റെ കോളേജിലും ദല്‍ഹി സര്‍വ്വകലാശാലയിലും ഞാന്‍ തെരഞ്ഞടുപ്പില്‍ മത്സരിച്ചു ജയിച്ചു. അഴിമതിക്കെതിരായ ജയപ്രകാശിന്റെ പ്രസ്ഥാനവും അടിയന്തരാവസ്ഥ പ്രഖ്യാപനവുമായിരുന്നു എന്റെ ജീവിതത്തില്‍ വഴിത്തിരിവായ സന്ദര്‍ഭം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യ ദിവസം തന്നെ ഞാന്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കുകയും അതിന്റെ പേരില്‍ 19 മാസം കരുതല്‍ തടങ്കലില്‍ കഴിയുകയുമുണ്ടായി. എന്റെ ആശയപരമായ ചിന്തകള്‍ ശക്തിപ്രാപിച്ചത്‌ ഈ കാലഘട്ടത്തിലായിരുന്നു.

1980-ല്‍ ബിജെപി രൂപീകൃതമായ ദിവസം മുതല്‍ ഞാന്‍ അതിലെ ഒരു അംഗമാണ്‌. ആ വര്‍ഷം തന്നെ ഞാന്‍ എബിവിപിയില്‍ നിന്ന്‌ ബിജെപിയിലേക്ക്‌ പരിണമിച്ചു. ഒരു മുഴുവന്‍ സമയ രാഷ്‌ട്രീയ പ്രവര്‍ത്തകനാകാന്‍ എനിക്ക്‌ ഒരു താത്പര്യവും ഉണ്ടായിരുന്നില്ല. 1977-ല്‍ നിയമ പരിശീലനം ആരംഭിച്ച ഞാന്‍ 1990-ല്‍ ഒരു മുതിര്‍ന്ന അഭിഭാഷകനായി നിയോഗിക്കപ്പെട്ടു. ഔദ്യോഗിക ജോലിയിലെന്നപോലെ ബിജെപിയിലും കര്‍മ്മോത്സുകനായി. ഒരേ സമയം ഒരു രാഷ്‌ട്രീയ പ്രവര്‍ത്തകനായും അഭിഭാഷകനായും ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുക എന്നല്ലാതെ ഒരു മുഴുവന്‍ സമയ രാഷ്‌ട്രീയപ്രവര്‍ത്തകനാകുമെന്ന്‌ ഞാന്‍ വിഭാവന ചെയ്തിരുന്നില്ല. 1980 മുതല്‍ ബിജെപിയുടെ രാഷ്‌ട്രീയ പ്രചാരണങ്ങള്‍ കൈകാര്യം ചെയ്യുന്ന ചുമതലയായിരുന്നു എനിക്ക്‌. ഞാന്‍ പാര്‍ട്ടിയുടെ ദേശീയ നിര്‍വ്വാഹക സമിതിയിലെ ഒരംഗവും അതിന്റെ ദേശീയ വക്താവുമായിരുന്നു. 1999-ല്‍ ദേശീയ ജനാധിപത്യ മുന്നണി മന്ത്രിസഭയില്‍ ഒരു അംഗമാകാന്‍ എന്റെ ബഹുമാന്യ നേതാക്കളായ ശ്രീ. അടല്‍ ബിഹാരി വാജ്പേയിയും ശ്രീ. അദ്വാനിജിയും എന്നോടാവശ്യപ്പെട്ടു. അന്നു ഞാന്‍ ഒരു പാര്‍ലമെന്റംഗം പോലുമായിരുന്നില്ല. ഞാന്‍ സര്‍ക്കാരില്‍ ചേരുകയും നിശ്ചയിച്ച ആറുമാസ കാലാവധിക്കുള്ളില്‍ ഗുജറാത്തില്‍ നിന്നും രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അന്നു മുതല്‍ ഞാന്‍ പാര്‍ലമെന്റില്‍ ഒരു അംഗമായി തുടരുന്നു. മന്ത്രി, പാര്‍ട്ടി ജനറല്‍ സെക്രട്ടറി, രാജ്യസഭ പ്രതിപക്ഷനേതാവ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണ പരിപാടികള്‍ക്കാവശ്യമായ സഹായം ചെയ്യുന്ന ചുമതലയും എന്നില്‍ നിക്ഷിപ്തമായിരുന്നു. തെരഞ്ഞെടുപ്പു സംഘാടനവുമായി ബന്ധപ്പെട്ട ജോലികള്‍ എന്നില്‍ അര്‍പ്പിക്കപ്പെട്ടതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരവസരം എനിക്ക്‌ ലഭ്യമായില്ല.

ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന അമൃത്സര്‍ നഗരത്തില്‍ നിന്ന്‌ മത്സരിക്കാനാണ്‌ പാര്‍ട്ടി ഇത്തവണ എന്നെ നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ളത്‌. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഒന്നാണ്‌ അമൃത്സര്‍. സ്വന്തമായി സാംസ്കാരിക സ്വത്വം അവകാശപ്പെടാവുന്ന ഒരു നഗരമാണ്‌ അത്‌. വടക്കേ ഇന്ത്യയിലെ വാണിജ്യ വ്യാപാര പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമാണത്‌. എന്റെ കുട്ടിക്കാലം മുതല്‍ അമൃത്സര്‍ സന്ദര്‍ശിക്കുന്ന എനിക്ക്‌ ആ നഗരവുമായി ഉറ്റ ബന്ധമാണുള്ളത്‌. എന്റെ മാതാവ്‌ ജനിച്ചതും വളര്‍ന്നതുമെല്ലാം അമൃത്സറിലാണ്‌. എന്റെ സഹോദരിയും ജനിച്ചത്‌ അവിടെയാണ്‌. ജമ്മു കാശ്മീര്‍ക്കാരിയായ എന്റെ പത്നി ജനിച്ചത്‌ മെച്ചപ്പെട്ട വൈദ്യസൗകര്യങ്ങളുള്ള അമൃത്സറിലാണ്‌. എന്റെ പിതാമഹന്റെയും പിതാമഹിയുടെയും നാടായ ആ നഗരം കുട്ടിക്കാലം മുതല്‍ ഞാന്‍ സന്ദര്‍ശിച്ചുവരുന്നു. പ്രധാനപ്പെട്ട രാഷ്‌ട്രീയ പ്രചാരണങ്ങളുടെ ഭാഗമായി ഞാന്‍ സ്ഥിരം ഒരു അമൃത്സര്‍ സന്ദര്‍ശകനാണ്‌. അവിടെ എനിക്ക്‌ ഇഷ്ടപ്പെട്ട ആഹാരം കിട്ടുമെന്നത്‌ ആ നഗരവുമായുള്ള എന്റെ ബന്ധം ഊട്ടിയുറപ്പിച്ചു. മേറ്റ്വിടെയും കിട്ടാത്ത കൊതിയൂറുന്ന വിഭവങ്ങളാണ്‌ അവിടെ ഒരാള്‍ക്ക്‌ ലഭ്യമാകുക. അമൃത്സറില്‍ സ്ഥിരതാമസമാക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട്‌ സുഹൃത്തുക്കളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ബന്ധുജനങ്ങളില്‍നിന്നും ആശംസകളുടെ ഒരു പ്രവാഹംതന്നെയാണ്‌ ദിവസവും എന്നെത്തേടിയെത്തുന്നത്‌. ഈ നഗരത്തില്‍ ഒരു നീണ്ടകാലത്തെ താമസത്തിനായി തയ്യാറെടുക്കുകയാണ്‌ ഞാന്‍.

ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ എനിക്ക്‌ സഹായമരുളിയ നവജ്യോത്‌ സിംഗ്‌ സിദ്ദുവിനോട്‌ എനിക്ക്‌ നന്ദിയുണ്ട്‌. അദ്ദേഹവും ഞാനുമായുള്ള ബന്ധം രാഷ്‌ട്രീയത്തിനുമപ്പുറത്താണ്‌. അദ്ദേഹത്തിന്‌ പകരം മത്സരിക്കുന്ന കാര്യം കാര്യം സങ്കല്‍പിക്കാന്‍ പോലും എനിക്ക്‌ കഴിയുമായിരുന്നില്ല. ഞാന്‍ അമൃത്സറിലേക്ക്‌ പോകണമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും കഴിഞ്ഞ കുറേ ദിവസങ്ങളായി അദ്ദേഹം എന്നോട്‌ നിരന്തരം ആവശ്യപ്പെട്ടു.
അമൃത്സറില്‍നിന്നോ കുരുക്ഷേത്രയോ പശ്ചിമ ദല്‍ഹിയോ ഉള്‍പ്പെടെയുള്ള മറ്റേതെങ്കിലും മണ്ഡലത്തില്‍ നിന്നോ മത്സരിക്കാന്‍ ഞാന്‍ അദ്ദേഹത്തോട്‌ ആവര്‍ത്തിച്ച്‌ അഭ്യര്‍ത്ഥിച്ചു. പാര്‍ട്ടി അദ്ധ്യക്ഷനും ഈ ആവശ്യം ആവര്‍ത്തിച്ചു. എന്നാല്‍ വ്യക്തിപരമോ രാഷ്‌ട്രീയമോ ആയ ഏതെങ്കിലും സ്ഥാനങ്ങള്‍ക്കോ നേട്ടങ്ങള്‍ക്കോ വേണ്ടി നിലകൊള്ളുന്നവനല്ല താനെന്ന സൗമ്യമായ മറുപടിയായിരുന്നു അദ്ദേഹത്തിന്റേത്‌. അനുകരണീയമായ ആ സൗമ്യതയും അന്തസ്സുറ്റ പെരുമാറ്റവും രാഷ്‌ട്രീയക്കാരായ ഞങ്ങളില്‍ പലര്‍ക്കുമുള്ള ഒരു പാഠമാണ്‌. ക്രിക്കറ്റ്‌ കളിയില്‍ മികച്ച ഒരു ബാറ്റ്സ്മാന്‍ ആയിരുന്ന അദ്ദേഹം തന്റെ മികവാര്‍ന്ന തീരുമാനത്തിലൂടെ എന്നെ ബൗള്‍ ചെയ്ത്‌ കീഴടക്കി!

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

World

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

Kerala

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

Varadyam

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

Varadyam

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.