ഒരുതരത്തില്‍ നോക്കിയാല്‍, ഓരോ വ്യക്തിയുടെ ജീവിതവും, പൂര്‍വകാലത്തിന്റെ ചരിത്രമാണ്. പാരമ്പര്യത്തില്ക്കൂടിയും പരിസ്ഥിതികളില്‍നിന്നും പഠിപ്പുമൂലവും സ്വന്തം പുനര്ജന്മംകൊണ്ടും, വര്‍ഗത്തിന്റെ പൂര്‍വ്വചരിത്രം അവനില്‍ സംക്രമിക്കുന്നു. ഒരു പ്രകാരത്തില്‍ പറഞ്ഞാല്‍ ഓരോ ജീവനിലും ഭൂമണ്ഡലത്തിന്റെ പുരാതനചരിത്രം, പോരാ പ്രപഞ്ചത്തിന്റെ മുഴുവന്‍ ഭൂതകാലജീവിതം, അനുവര്‍ത്തിക്കുന്നുണ്ട് അനാദിയായ ഭൂതകാലത്തിന്റെ കൈകളില്‍പ്പെട്ട ഒരു ഫലം ഒരു പരിണാമം, അല്ലാതെ പിന്നെന്താണ് ഇന്നത്തെ നാം? നില്‍ക്കക്കള്ളിയില്ലാതെ, തടുക്കാനാവാതെ അങ്ങ് മുമ്പോട്ട് ഉന്തിത്തള്ളി പൊങ്ങിപ്പായുന്ന ഓളങ്ങള്മാത്രമല്ലാതെ പിന്നെന്താണ് നാം? എന്നാല്‍, നിങ്ങളും ഞാനുമൊക്കെ വെറും ചെറിയ വസ്തുക്കള്‍, കുമിളകള്മാത്രം.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: