Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

യുഡിഎഫ്‌ കണ്‍വെന്‍ഷന്‌ കല്ലുകടിയോടെ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2014, 09:16 pm IST
inErnakulam

കൊച്ചി: കേരളത്തില്‍ ഇതുവരെ നടപ്പിലാക്കാന്‍ കഴിയാത്ത ഭക്ഷ്യ സുരക്ഷാ നിയമം ഭരണ നേട്ടമായ്‌ ഉയര്‍ത്തത്തിക്കാട്ടി യുഡിഎഫ്‌ എറണാകുളം പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷന്‍. ഒന്നേകാല്‍ ലക്ഷം കോടി രൂപ ചെലവ്‌ പ്രതീക്ഷിച്ച ഭക്ഷ്യസുരക്ഷാ ബില്‍ എല്ലാ കടമ്പകളും കടന്ന്‌ സാധ്യമാക്കിയ കെ.വി.തോമസിനെ അഭിനന്ദിക്കുന്നു എന്ന ഒരു വരിയില്‍ മാത്രം പ്രശംസ ഒതുക്കി അമിത ആത്മവിശ്വാസം പരാജയം ക്ഷണിച്ച്‌ വരുത്തുമെന്ന്‌ തോമസിനെ ഒര്‍മ്മിപ്പിക്കാനാണ്‌ രമേശ്‌ ചെന്നിത്തല ശ്രമിച്ചത്‌.

തുടര്‍ന്ന്‌ പ്രസംഗിച്ച മന്ത്രി ഇബ്രാഹിംകുഞ്ഞുള്‍പ്പെടെ നേട്ടങ്ങളോ നിര്‍ദ്ദേശങ്ങളോ പറയാതെ യോഗം വിരസമാക്കിയപ്പോള്‍ ടി.എച്ച്‌.മുസ്തഫയുടെ ആക്ഷേപം കലര്‍ന്ന പ്രസംഗമാണ്‌ അണികളെ അല്‍പമെങ്കിലും പിടിച്ചിരുത്തിയതെന്നു വേണം പറയാന്‍. സരിതയും അബ്ദുള്ളക്കുട്ടിയും വരെ കടന്നു വന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. പത്മജ വേണുഗോപാലിന്റെ പേരില്‍ കള്ളവോട്ട്‌ ചെയ്യാന്‍ വന്നവരെ പോലും തിരിച്ചറിയാന്‍ കഴിയാത്തവരായിരുന്നു മുന്‍കാലങ്ങളില്‍ ബൂത്തുകളില്‍ ഉണ്ടായിരുന്നത്‌. ആ സ്ഥിതി ഇത്തവണ വരരുതെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.

രമേശ്‌ ചെന്നിത്തലയോടൊപ്പം ഭൂരിഭാഗം പ്രവര്‍ത്തകരും വേദി വിട്ടു. ശുഷ്കമായ വേദിയിലാണ്‌ കെ.വി.തോമസ്‌ പ്രസംഗം ആരംഭിച്ചത്‌. കല്ലുകടിയോടെയാണ്‌ തോമസ്‌ പ്രസംഗം ആരംഭിച്ചത്‌.

മെട്രോയുടെ ആലോചന താന്‍ കേരളത്തില്‍ ടൂറിസം മന്ത്രിയായിരുന്നപ്പോള്‍ ആരംഭിച്ചതാണെന്നു പറഞ്ഞെങ്കിലും ഡിഎംആര്‍സിയെ കൊണ്ടുവന്നത്‌ ഉള്‍പ്പെടെയുള്ള നേട്ടങ്ങളുടെ ക്രെഡിറ്റ്‌ എ.കെ.ആന്റണിക്കും വയലാര്‍ രവിക്കുമാണെന്നാണ്‌ തോമസ്‌ പറഞ്ഞത്‌. ഒരുമണിക്കൂറോളം നീണ്ട കെ.വി.തോമസിന്റെ പ്രസംഗത്തില്‍ കോണ്‍ഗ്രസ്സിനെകുറിച്ചും, എ.കെ.ആന്റണി, വയലാര്‍ രവി, ഉമ്മന്‍ ചാണ്ടി, സോണിയ ഗാന്ധി, മന്‍മോഹന്‍ സിംഗ്‌ എന്നീ നേതാക്കളെ കുറിച്ചും മാത്രം സംസാരിച്ചത്‌ വേദിയില്‍ പ്രതിഷേധത്തിനിടയാക്കി. ബെന്നി ബഹനാന്‍ ഇടപെട്ട്‌ ഇത്‌ യുഡിഎഫ്‌ കണ്‍വന്‍ഷനാണ്‌ എന്ന്‌ തിരുത്തിയതിനു ശേഷവും വളരെ ചുരുക്കം മാത്രമെ യുഡിഎഫ്‌ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ കടന്നു വന്നുള്ളു.

യുഡിഎഫ്‌ ഇലക്ഷന്‍ കമ്മറ്റിയെ പ്രഖ്യാപിച്ചതും വേദിയില്‍ തര്‍ക്കത്തിനിടയാക്കി. യുവജന പ്രസ്ഥാനങ്ങളെ ഒഴിവാക്കി കൊണ്ടുള്ള കമ്മിറ്റിക്കെതിരെ വേദിയില്‍ നിന്നും പ്രവര്‍ത്തകര്‍ എതിര്‍പ്പുമായി വന്നു. തുടര്‍ന്ന്‌ ഡൊമനിക്‌ പ്രസന്റേഷന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ട്‌ രംഗം ശാന്തമാക്കുകയായിരുന്നു. മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞാണ്‌ കമ്മിറ്റി ചെയര്‍മാന്‍, ജനറല്‍ കണ്‍വീനര്‍ ബെന്നി ബഹനാന്‍, മീഡിയ കണ്‍വീനര്‍ പി.എന്‍.പ്രസന്നന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഹൈബി ഈഡന്‍, ചീഫ്‌ ഇലക്ഷന്‍ ഓഫീസര്‍ അജയ്‌ തറയില്‍ എന്നിവരെയും തിരഞ്ഞെടുത്തു.

കേന്ദ്ര നോമിനി എന്ന ലേബലിലാണ്‌ ഇപ്പോഴും പ്രൊഫ.കെ.വി.തോമസ്‌ എന്നത്‌ കണ്‍വന്‍ഷനില്‍ പ്രകടമായിരുന്നു. പ്രവര്‍ത്തകര്‍ നേതാവായി അംഗികരിക്കാത്തത്‌ മണ്ഡലത്തിലെ തണുപ്പന്‍ പ്രതികരണത്തില്‍ നിന്നും വ്യക്തമാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

Gulf

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Kerala

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

Kerala

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

Kerala

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.