Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കാശ്മീരില്‍ അഴിഞ്ഞുവീഴുന്ന പൊയ്‌മുഖങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2014, 08:53 pm IST
in Vicharam

പാക്കിസ്ഥാന്‍ പിന്‍തുണയോടെ കാശ്മീരില്‍ വിഘടനവാദ പ്രവര്‍ത്തനം നടത്തി വന്ന ചില സംഘടനകള്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്‌. നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍ കാശ്്മീര്‍ പ്രശ്നത്തിന്‌ ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷയെന്നാണ്‌ ഈ സംഘടനകളുടെ ചില നേതാക്കള്‍ അഭിപ്രായപ്പെട്ടത്‌. കുറഞ്ഞപക്ഷം ബിജെപിക്ക്‌ കാശ്മീര്‍ കാര്യത്തില്‍ ഒരു നിലപാടെങ്കിലുമുണ്ട്‌. കോണ്‍ഗ്രസിന്‌ അങ്ങനെയൊന്നില്ല.
വാജ്പേയി സര്‍ക്കാരിന്റെ കാലത്ത്‌ ഇന്തോ പാക്ക്‌ പ്രശ്നവും കാശ്മീര്‍ പ്രശ്നവും അവസാനിപ്പിക്കാന്‍ ചിലശ്രമങ്ങല്‍ നടന്നിരുന്നു. ആശാവഹമായ സാഹചര്യമായിരുന്നു അന്നത്തേത്‌. എന്നാല്‍ കഴിഞ്ഞ പത്തു വര്‍ഷവും യുപിഎ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ല. ഹൂറിയത്ത്‌ നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. പതിറ്റാണ്ടു്കളായി തുടരുന്ന കൊലപാതക രാഷ്‌ട്രീയം അവരെ മടുപ്പിച്ചിട്ടുണ്ടെങ്കില്‍ അവര്‍ സമാധാനത്തിന്റെയും ഐക്യത്തിന്റേയും പാത തെരഞ്ഞടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത്‌ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്‌. എന്നാല്‍ അതിലുമേറെ ഗുരുതരമായ ചില പ്രശ്നങ്ങളിലേക്ക് ഈ പ്രസ്താവന നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്‌. എന്തുകൊണ്ടാണ്‌ കാശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ മടിക്കുന്നത്‌. അതിനുള്ള മറുപടി ചികയേണ്ടത്‌ ചരിത്രത്തില്‍ നിന്നാണ്‌.

സ്വാതന്ത്ര്യ സമരകാലഘട്ടം മുതല്‍ കോണ്‍ഗ്രസിനുള്ളില്‍ രണ്ടു വിഭാഗങ്ങളുണ്ടായിരുന്നു. ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ സന്ധിയില്ലാത്ത സമരത്തിലൂടെ സ്വരാജ്‌ നേടിയെടുക്കണമെന്ന്‌ വാദിച്ചവരും സാമ്രാജ്യത്വവുമായി ഒത്തുതീര്‍പ്പുകളുടെ പാത സ്വീകരിക്കണമെന്ന്‌ വാദിച്ചവരും. സ്വാതന്ത്ര്യത്തിനുശേഷവും കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ ഈ ഭിന്നത ശക്തമായിരുന്നു. ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ നയങ്ങളോടും നിലപാടുകളോടും വിധേയപ്പെടുന്ന സമീപനമാണ്‌ നെഹ്രു സ്വീകരിച്ചിരുന്നത്‌. അതുകൊണ്ടാണ്‌ സര്‍ദാര്‍ പട്ടേലിനെ മറികടന്ന്‌ നെഹ്രുവിനെ സ്വതന്ത്ര ഭാരതത്തിന്റെ പ്രധാനമന്ത്രിയാക്കാന്‍ ബ്രിട്ടന്‍ താത്പര്യം കാണിച്ചതും.1960 കളില്‍ സാമ്രാജ്യത്വ ഭൂപടങ്ങളില്‍ മാറ്റംവരികയും അമേരിക്കയും സോവിയറ്റ്‌ യൂണിയനും ശക്തമായ രണ്ടു ചേരികളുടെ നേതൃത്വത്തിലെത്തുകയും ചെയ്തു. ചേരി ചേരാ നയമായിരുന്നു ഇന്ത്യയുടെ പ്രഖ്യാപിത വിദേശനയമെങ്കിലും സോവിയറ്റ്‌ അനുകൂലമായിരുന്നു അതിന്റെ സൈനിക നിലപാടുകള്‍. നെഹ്രുവിന്റെ നിര്യാണത്തിനുശേഷം പ്രധാനമന്ത്രിയായ ലാല്‍ ബഹാദൂര്‍ശാസ്ത്രി ഈ താത്പര്യം ഉള്ളയാളായിരുന്നില്ല. ഒരു സ്വതന്ത്ര പരമാധികാര രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ നിലപാടുകള്‍ ശക്തവും നിഷ്പക്ഷവുമായിരിക്കണമെന്ന താത്പര്യമായിരുന്നു ശാസ്ത്രിക്ക്‌. 64 ല്‍ പ്രധാനമന്ത്രി പദമേറ്റെടുത്ത ലാല്‍ ബഹാദൂര്‍ ശാസ്ത്രി 1966 ല്‍ റഷ്യന്‍ സന്ദര്‍ശനത്തിനിടെ താഷ്കന്റില്‍ വച്ച്‌ മരണമടയുകയായിരുന്നു.

2009 ല്‍ മാധ്യമ പ്രവര്‍ത്തകനായ അനുജ്‌ ധര്‍ ശാസ്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഓഫീസിനെ സമീപിച്ചു. വിവരാവകാശ നിയമ പ്രകാരം ഈ രേഖകള്‍ കൈമാറേണ്ടതാണെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ്‌ മൗനമവലംബിക്കുകയായിരുന്നു. ശാസ്ത്രിയുടെ മരണം സംബന്ധിച്ച്‌ സര്‍ക്കാരിന്റെ കയ്യിലുള്ള രേഖകള്‍ പുറത്തുവിട്ടാല്‍ രാജ്യത്ത്‌ അത്‌ സൃഷ്ടിക്കുന്ന വിവാദം ഊഹിക്കാവുന്നതിലുമപ്പുറമായിരിക്കുമെന്ന്‌ കോണ്‍ഗ്രസ്‌ ഭയപ്പെടുന്നു. 1966 ജനുവരി 10 നാണ്‌ താഷ്കന്റില്‍ പ്രധാനമന്ത്രി ശാസ്ത്രിയും പാക്‌ പ്രസിഡന്റ്‌ അയൂബ്‌ ഖാനും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചത്‌. റഷ്യന്‍ പ്രധാനമന്ത്രി അലക്സി കോസിജിനും അവിടെയുണ്ടായിരുന്നു. തുടര്‍ന്ന്‌ ഹോട്ടല്‍ മുറിയില്‍ മടങ്ങിയെത്തിയ ശാസ്ത്രി മണിക്കൂറുകള്‍ക്കുള്ളില്‍ നിര്യതനാവുകയായിരുന്നു. മരണം നടന്ന ശേഷം ശാസ്ത്രിയുടെ മുറിയില്‍ ആദ്യമെത്തിയത്‌ ഏതെങ്കിലും ഡോക്ടര്‍മാരുടെ സംഘമായിരുന്നില്ല. സോവിയറ്റ്‌ ചാര സംഘടനയായ കെജിബിയുടെ ആള്‍ക്കാരായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന ഇന്ത്യന്‍ സംഘത്തിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അവര്‍ തള്ളിക്കളഞ്ഞു. കെജിബി നിയോഗിച്ച റഷ്യന്‍ ഡോക്ടര്‍മാര്‍ മരണം ഹൃദയാഘാതം മൂലമാണെന്ന്‌ വിധിയെഴുതി. ഇതിനു മുന്‍പ്‌ മൂന്നു പ്രാവശ്യം ശാസ്ത്രിക്ക്‌ ഹൃദയാഘാതം സംഭവിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നും കെജിബിക്കു വേണ്ടിയെത്തിയ മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട്‌ നല്‍കി.

പോസ്റ്റുമോര്‍ട്ടമോ ആന്തരികാവയവങ്ങളുടെ പരിശോധനയോ നടത്താന്‍ പോലും അവര്‍ തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ പത്നി ലളിതാശാസ്ത്രി തന്നെ കെജിബിയുടെ വാദം തെറ്റാണെന്ന്‌ വ്യക്തമാക്കി രംഗത്തെത്തുകയുണ്ടായി. ഇതിനു മുന്‍പ്‌ ഒരിക്കലും ഹൃദയ സംബന്ധമായ ഒരസുഖവും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും മരണത്തിന്റെ പിന്നിലെ ദുരൂഹതകള്‍ അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.എന്നാല്‍ അപ്പോഴേക്കും ദല്‍ഹിയിലെ സിംഹാസനത്തില്‍ പുതിയ അവകാശികള്‍ സ്ഥാനമേറ്റിരുന്നു.

എന്തായിരുന്നു ശാസ്ത്രിയുടെ ജീവന്‌ ഭീഷണി. താഷ്കന്റില്‍ ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാറിനു പിന്നാലെ പാകിസ്ഥാനുമായി കാശ്മീര്‍ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ ശാസ്ത്രി പദ്ധതിയിട്ടിരുന്നു. ഇത്‌ കാശ്മീരില്‍ ശാശ്വതമായ സമാധാനം സ്ഥാപിക്കാന്‍ ഇടയാക്കുമായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇന്ത്യ- പാക്‌ പോര്‌ അവസാനിക്കാതിരിക്കാന്‍ ഏറ്റവുമധികം പണിപ്പെട്ടിരുന്നത്‌ പുതിയ സാമ്രാജ്യത്വ ശക്തികളായ സോവിയറ്റ്‌ യൂണിയനും അമേരിക്കയുമായിരുന്നു. ഇന്ത്യയുടെയും പാക്കിസ്ഥാന്റേയും പ്രതിവര്‍ഷ ബജറ്റില്‍ 40 ശതമാനത്തിലധികം തുക നീക്കി വക്കുന്നത്‌ പ്രതിരോധ മേഖലക്കാണ്‌. ഇതില്‍ ഏറിയ പങ്കും ഈ രാജ്യങ്ങളില്‍ നിന്ന്‌ ആയുധങ്ങള്‍ വാങ്ങാനാണ്‌. അതുകൊണ്ടു തന്നെ കാശ്മീരില്‍ സമാധാനം പുന സ്ഥാപിക്കപ്പെടുന്നത്‌ സോവിയറ്റ്‌ യൂണിയന്‌ ചിന്തിക്കാവുന്നതിലുമപ്പുറമായിരുന്നു.

1953 ലെ ഇന്തോ-സോവിയറ്റ്‌ ട്രേഡ്‌ എഗ്രിമെന്റും 1955 ലെ നെഹ്‌റുവിന്റെ മോസ്കോ സന്ദര്‍ശനവും സോവിയറ്റ്‌ യൂണിയനുമായി വന്‍ തുകകള്‍ക്കുള്ള ആയുധക്കരാര്‍ ഒപ്പിടുന്നതിനായിരുന്നു. എന്നാല്‍ ഈ കരാര്‍ തുടരാന്‍ ശാസ്ത്രിക്ക്‌ താത്പര്യമുണ്ടായിരുന്നില്ല. പാകിസ്ഥാനുമായി സഹകരണവും കാശ്മീരില്‍ സമാധാനവുമായിരുന്നു അദ്ദേഹം ലക്ഷ്യമിട്ടിരുന്നത്‌. ഇതോടെ ശാസ്ത്രിക്കെതിരായ കരുനീക്കങ്ങളും ഗൂഢാലോചനയും ആരംഭിക്കുകയായിരുന്നു. ശാസ്ത്രിയുടെ മരണാനന്തരം പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത ഇന്ദിരയുടെ പ്രഥമ പരിഗണനയും സോവിയറ്റ്‌ യൂണിയനുമായുള്ള ആയുധ ഇടപാടുകള്‍ ശക്തിപ്പെടുത്തുന്നതിനായിരുന്നു. ഇന്ദിരാ ഗാന്ധിയും രാജീവ്‌ ഗാന്ധിയും കെജിബിയുടെ പക്കല്‍ നിന്ന്‌ പണം കൈപ്പറ്റിയതിന്‌ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പക്കല്‍ തെളിവുകളുണ്ട്‌. 1985 ല്‍ മൈനറായിരുന്ന രാഹുല്‍ ഗാന്ധിയുടെ പേരില്‍ കെജിബി സ്വിസ്‌ ബാങ്കില്‍ 2.2 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ച കാര്യം ഈ പംക്തിയില്‍ മുന്‍പ്‌ സൂചിപ്പിച്ചിരുന്നു. സാമ്രാജ്യത്വ ശക്തികളുടെ താത്പര്യത്തിന്‌ വിധേയമായി എക്കാലവും വിശ്വസ്തരായി തുടര്‍ന്നതിനുള്ള പ്രതിഫലമാണ്‍്‌ നെഹ്രുവിനും പിന്‍ഗാമികള്‍ക്കും ലഭിച്ച അധികാരവും സമ്പത്തും. അതിനായി രാജ്യത്തിന്‌ നല്‍കേണ്ടി വന്ന വില വളരെ വലുതാണ്‌.
ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും ഭരണാധികാരികളെ ഉപയോഗിച്ച്‌ കാശ്മീരില്‍ ആഗോള സാമ്രാജ്യത്വ ശക്തികള്‍ നടത്തുന്ന ഇടപെടലുകളെക്കുറിച്ച്‌ വൈകിയ വേളയിലെങ്കിലും ഹുറിയത്ത്‌ നേതാക്കള്‍ ബോധമുദിച്ചത്‌ നല്ല കാര്യംതന്നെ. കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ ഒരു പൊയ്‌മുഖം കൂടി ഇവിടെ അഴിഞ്ഞുവീഴുകയാണ്‌.

ടി.എസ്‌. നീലാംബരന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

പുതിയ വാര്‍ത്തകള്‍

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.