Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്രിക്കറ്റ്‌ കളിയിലെ ദേശീയ ബോധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2014, 10:28 pm IST
inIndia

കാര്‍ഗില്‍ യുദ്ധം നടന്ന 1999 ആയിരുന്നു വര്‍ഷം. ലോകകപ്പ്‌ ക്രിക്കറ്റ്‌ ഇംഗ്ലണ്ടില്‍ അരങ്ങേറുന്ന സമയം. വേനല്‍ അവധിക്കാലത്ത്‌ കുടുംബത്തോടൊപ്പം ഞാന്‍ ഇംഗ്ലണ്ടിലുണ്ടായിരുന്നു. ക്രിക്കറ്റ്‌ മത്സരങ്ങള്‍ കണ്ട്‌ സ്റ്റേഡിയംതോറും ഞങ്ങള്‍ സഞ്ചരിച്ചു. ഇന്ത്യന്‍ ടീം സെമി ഫൈനലിനു മുന്‍പു പുറത്തായി.

ഇന്ത്യയുടെ ഒരു നിര്‍ണായക മത്സരം പാക്കിസ്ഥാനെതിരെ മാഞ്ചസ്റ്ററിലെ ഓള്‍ഡ്‌ ട്രാഫോര്‍ഡിലാണ്‌ നടന്നത്‌. കാര്‍ഗില്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ- പാക്‌ ക്രിക്കറ്റ്‌ പോരാട്ടത്തെ ഏവരും ഉറ്റുനോക്കി. സ്റ്റേഡിയം പിരിമുറുക്കത്തില്‍ അമര്‍ന്നു. കാണികളില്‍ ഭൂരിഭാഗവും ഒന്നുകില്‍ ഇന്ത്യന്‍ വര്‍ണങ്ങളോ അതല്ലെങ്കില്‍ പാക്കിസ്ഥാനി ടീ ഷര്‍ട്ടുകളോ അണിഞ്ഞിരുന്നു. നൂറുകണക്കിനുപേര്‍ ഇരു രാജ്യങ്ങളുടെയും ദേശീയ പതാക വീശിക്കൊണ്ടിരുന്നു. അതിനിടെ ഇന്ത്യന്‍ വംശജരായ യുവാക്കളുടെ ഒരു സംഘം എന്നെ തിരിച്ചറിഞ്ഞു. കളിയില്‍ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച്‌ എന്നോട്‌ സംസാരിക്കാന്‍ അവര്‍ താത്പര്യം കാട്ടി. ബ്രിട്ടീഷ്‌ പൗരന്‍മാരാണെന്നും തങ്ങള്‍ക്ക്‌ ബ്രിട്ടീഷ്‌ പാസ്പോര്‍ട്ടുണ്ടെന്നുമാണ്‌ അവരിലേറെപ്പേരും പറഞ്ഞത്‌. മറ്റുചിലര്‍ ഗുജറാത്തികളും, അവരുടെ കുടുംബങ്ങള്‍ ഉഗാണ്ടയിലേക്കും കെനിയയിലേക്കുമൊക്കെ കുടിയേറിയതായിരുന്നു. നിങ്ങള്‍ ഏതു ടീമിനുവേണ്ടി കൈയ്യടിക്കുന്നതെന്ന്‌ ഞാന്‍ ചോദിച്ചു. ഒരേ സ്വരത്തില്‍ അവര്‍ പറയേണ്ടത്‌ ‘ഉറപ്പായും ഇന്ത്യ’ എന്നായിരുന്നു. എന്നാല്‍ ഇംഗ്ലണ്ട്‌ ആരോടു കളിച്ചാലും ഇംഗ്ലണ്ടിനുവേണ്ടി കൈയടിക്കുമെന്ന്‌ അവര്‍ വ്യക്തമാക്കി. എല്ലായ്‌പ്പോഴും ഇന്ത്യയ്‌ക്കുവേണ്ടി കൈയടിക്കുമെന്നും എന്നാല്‍ ഇന്ത്യയും ഇംഗ്ലണ്ടും കളിക്കുമ്പോള്‍ ജയിക്കുന്ന പക്ഷത്തു നില്‍ക്കുമെന്നും ലോര്‍ഡ്‌ സ്വരാജ്‌ പോള്‍ പറഞ്ഞത്‌ ഓര്‍ക്കുന്നു.

കായികമേഖലയുമായി ബന്ധപ്പെട്ട ദേശീയ ബോധം അതല്ലെങ്കില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട ദേശീയബോധം ഒരാളുടെ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകമാണ്‌. അതുകൊണ്ടാണ്‌ ഞാന്‍ മുകളില്‍ അക്കാര്യം സൂചിപ്പിച്ചത്‌. ഒരു കായിക താരത്തിന്റെ ഗുണങ്ങളെ അയാളുടെ രാജ്യമേതെന്നു നോക്കാതെ കായിക പ്രേമിക്ക്‌ അംഗീകരിക്കാം. അവയില്‍ ചിലതു കാണുന്നതു തന്നെ സന്തോഷം. എന്നാല്‍ മത്സരാധിക്യം ഏറെയുള്ള ക്രിക്കറ്റില്‍ ദേശീയബോധം തീര്‍ച്ചയായും നിങ്ങളെ സ്വന്തം രാജ്യത്തിന്റെ ടീമിനൊപ്പമെത്തിക്കും. ലോകകപ്പ്‌ ഫുട്ബോള്‍ ആരാധകര്‍ ലോകംമുഴുവന്‍ സഞ്ചരിച്ച്‌ സ്വന്തം ടീമിനെ പ്രോത്സാഹിപ്പിക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌.

ഇന്ത്യ-പാക്‌ ക്രിക്കറ്റിന്റ കാര്യത്തിലായാലും രാജ്യങ്ങളുടെ അതിര്‍ത്തികള്‍ കണക്കിലെടുക്കാതെ ഒരു മഹാനായ താരത്തിന്റെ ഗുണങ്ങളെ അംഗീകരിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നിരുന്നാലും ഒരുകൂട്ടം ആള്‍ക്കാര്‍ സംഘടിതമായി ബോധപൂര്‍വം പാക്കിസ്ഥാന്റെ വിജയം ആഘോഷിക്കുമ്പോള്‍ അതു ആ ടീമിന്റെ കായികമികവിനെ അംഗീകരിക്കുന്ന നിഷ്ക്കളങ്കമായ അഭിനന്ദ പ്രകടനമായി കണക്കാക്കാനാവില്ല. ആ പ്രവൃത്തിക്കുള്ളില്‍ രാഷ്‌ട്രീയമായ ഒരു പ്രസ്താവന ഒളിഞ്ഞുകിടപ്പുണ്ട്‌. അതു ചെയ്തവരെ ശിക്ഷിക്കണോ വേണ്ടയോ അതല്ലെങ്കില്‍ നിയമത്തിന്റ ഏതു വകുപ്പ്‌ ഉപയോഗിച്ചാണ്‌ ശിക്ഷിക്കേണ്ടത്‌ തുടങ്ങിയവയല്ല നമ്മുടെ വിഷയം. അത്തരത്തിലെ മനഃപൂര്‍വമായ ഭാവ പ്രകടനങ്ങളിലൂടെ എന്ത്‌ രാഷ്‌ട്രീയ സന്ദേശമാണ്‌ അവര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതെന്നതാണ്‌ വിഷയം.

ആ പ്രതികരണങ്ങള്‍ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ മനസില്‍ സംശയങ്ങള്‍ സൃഷ്ടിക്കുമെന്ന്‌ വ്യക്തമാണ്‌. ചിലയാള്‍ക്കാര്‍ സ്വയം അനാവശ്യമായ സംശയത്തിന്റെ നിഴലില്‍പ്പെട്ട്‌ മനഃശാസ്ത്രപരമായ പ്രതിബന്ധങ്ങള്‍ തീര്‍ക്കുന്നു. അവരുടെ ചിന്താഗതിയെ അംഗീകരിക്കാത്തവരും സ്വന്തം സമുദായാംഗങ്ങളുമായ ലക്ഷക്കണക്കിനുപേരെ ആ പ്രവൃത്തി എത്രത്തോളം ദോഷകരമായി ബാധിക്കുമെന്ന്‌ അത്തരക്കാര്‍ തിരിച്ചറിയുന്നുണ്ടോ?.
ഒരുവിഭാഗത്തിനുള്ള ഭിന്നതയാണ്‌ ആ ചെയ്തി സൂചിപ്പിക്കുന്നത്‌. അതിനവര്‍ കണ്ടെത്തുന്ന ന്യായങ്ങള്‍ എനിക്ക്‌ ബോധ്യപ്പെടുന്നില്ല. യഥാര്‍ത്ഥത്തില്‍ അവര്‍ രാഷ്‌ട്രത്തിന്റെ മുഖ്യധാരയില്‍ നിന്ന്‌ അകലുന്നു. പാക്‌ ജയമാഘോഷിച്ച്‌ വഴിതെറ്റിക്കുന്ന യുവാക്കളെ എല്ലാ ഇന്ത്യക്കാരും പ്രത്യേകിച്ച്‌ അവരുടെ വിഭാഗത്തില്‍ നിന്നുള്ളവര്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കണം. സ്വന്തം രാജ്യത്തെയും വര്‍ഗത്തെയും മാത്രമല്ല തന്റെ

ആത്മാവിനെപ്പോവും മുറിപ്പെടുത്തുന്ന കാര്യമാണവര്‍ ചെയ്തതെന്നു ബോധ്യപ്പെടുത്തണം. അവര്‍ കളിച്ചത്‌ അപചയത്തിന്റെ പരാജയത്തിന്റെ കളിയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

Kerala

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

Kerala

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

World

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

Kerala

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

പുതിയ വാര്‍ത്തകള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.