പെഷവാര്‍: തട്ടിക്കൊണ്ടുപോയ തങ്ങളുടെ ഏഴു സൈനികരെ തിരിച്ചുപിടിക്കുന്നതിന് വേണ്ടി പാകിസ്ഥാന് നടത്തിയ വ്യാമാക്രമണത്തില്‍ 30 പേര് കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തി പ്രദേശവും താലിബാന്റെ നിയന്ത്രണത്തിലുള്ളതുമായ വസീറിസ്ഥാന് പ്രവിശ്യയിലായിരുന്നു വ്യോമാക്രമണം.
കൊല്ലപ്പെട്ടവരില്‍ സാധാരണക്കാര്‍ ഉണ്ടോയെന്ന് വക്തമല്ല. തെക്കന്‍ വസീറിസ്ഥാനിലെ ഷവാല്‍ താഴ്വരയിലും വടക്കന്‍ വസീറിസ്ഥാനിലെ ദട്ടാക്കെല് പ്രദേശത്തുമുള്ള ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്. വ്യോമാക്രമണം രൂക്ഷമായതോടെ ഇവിടെയുള്ള ഗ്രാമവാസികള്‍ വീടുകള്‍ വിട്ട് പെഷാവാറിലേയ്ക്ക് പലായനം ചെയ്യുകയാണ്.
നേരത്തെ താലിബാന് നടത്തിയ വെടിവെപ്പില്‍ 19 അഫ്ഗാന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ ഏഴ് സൈനികരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോയ സൈനികരെ വിട്ടയച്ചില്ലെങ്കില്‍ ആക്രമണം കൂടുതല്‍ രൂക്ഷമാകുമെന്ന് സര്‍ക്കാര്‍ താലിബാന് മുന്നറിയിപ്പ് നല്കി. നേരത്തെ താലിബാനുമായി പാക് സര്‍ക്കാര്‍ സമാധനശ്രമങ്ങള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള ഭരണത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്ന് ചൂണ്ടിക്കാട്ടി താലിബാന് തങ്ങളുടെ തടവില്‍ പാര്‍പ്പിച്ചിരുന്ന 23 പാക് അതിര്‍ത്തി സുരക്ഷാ സൈനികരുടെ തലയറുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: