കൊച്ചി: മേയര്‍ ടോണിചമ്മിണി അനധികൃതമായി ഭൂമികയ്യേറിയതില് വ്യാപക പ്രതിഷേധം. കടവന്ത്രയില്‍ നിര്‍മ്മിക്കുന്ന പുതിയ വീടിനോടുചേര്‍ന്ന് ഒഴുകുന്ന സീനത്തോട് കയ്യേറി മേയര്‍ സ്വന്തമാക്കിയതാണ് പ്രതിഷേധമുയര്‍ത്തുന്നത്. പുറമ്പോക്കില്‍ കൂടില്‍ കെട്ടി താമസിക്കുന്നവരെ ഉള്‍പ്പെടെ കുടിയിറക്കാന്‍ നേതൃത്വം നല്കിയ മേയര്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി കയ്യേറിയതും നീര്ച്ചാല് നികത്തിയതും അതീവഗുരുതരമായ തെറ്റാണെന്ന് ബിജെപി എളംകുളം മേഖലാകമ്മറ്റി ആരോപിച്ചു. ഭൂമി കയ്യേറിയെന്ന് വ്യക്തമായ സാഹചര്യത്തില്‍ മേയര്‍ ടോണി ചമ്മിണി രാജിവക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.കെ.രാമകൃഷ്ണന് അദ്ധ്യക്ഷനായിരുന്നു. മേഖലാ സെക്രട്ടറി ടി.ആര്.ഓമനക്കുട്ടന്, തൃക്കാക്കര മണ്ഡലം ജനറല്‍ സെക്രട്ടറി സി.സതീശന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: