ഭോപ്പാല്‍: മതപരിവര്‍ത്തനങ്ങള്‍ തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഹിന്ദുക്കള്‍ വൈകാതെ ന്യൂനപക്ഷമായി മാറുമെന്ന് പ്രമുഖ വിശ്വഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാള്‍. ഒരോ ഹിന്ദു ദമ്പതികള്‍ക്കും അഞ്ചു കുട്ടികളെങ്കിലും വേണമെന്നായിരിക്കുന്നു. പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
മോദിയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച സിംഗാള്‍ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ പിന്തുണയ്‌ക്കുമെന്നും പറഞ്ഞു. മോദിയുടെ നേതൃത്വത്തില്‍ വരുന്ന സര്‍ക്കാര്‍ ആരുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്ത ഭരണകൂടമായിരിക്കും. സിംഗാള്‍ തുടര്‍ന്നു.
















