ആരാണ് ഭഗവാന് കൃഷ്ണന്? എന്താണദ്ദേഹത്തിന്റെ രൂപം? അദ്ദേഹത്തിന്റെ ഐശ്വര്യം, ശ്രീ, കീര്‍ത്തി, വീര്യം, ജ്ഞാനം, വൈരാഗ്യം എന്നിവയെക്കുറിച്ച റിയാത്തവര്ക്ക് ഭക്തിയുതസേവനത്തിന്റെ മേഖലയില്‍ ഒരിക്കലും കടക്കാനാകില്ല. ചൈതന്യചരിതാമൃതത്തില്‍ പറയുന്നതുപോലെ.
സിദ്ധാന്ത ബലിയാ ചിത്തേ നാ കര അലസ
ഇഹാ ഹാ ഇതേ കൃഷ്ണേ ലാഗേ സുദൃഢ മാനസ
തര്‍ക്കവിഷയമാണെന്ന് കരുതി ഇത്തരം ദാര്‍ശനിക നിഗമനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആത്മാര്‍ഥതയുള്ള ശിഷ്യന് ഉപേക്ഷി ച്ചു കളയരുത്. കാരണം ഇത്തരം ചര്‍ച്ചകള്‍ മനസ്സിനെ ബലപ്പെടുത്തുന്നു. അങ്ങനെ മ നസ്സ് കൃഷ്ണനില്‍ ആസക്തനായിത്തീരുന്നു.
കൃഷ്ണജ്ഞാനത്തിലെത്തിയ ഒരുവന് അതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ അവന് ഭക്തിയുതസേവനം അനുഷ്ഠിക്കുന്നു എന്നുപറയാം. നാസ്തിക കപിലന് തുടങ്ങിവച്ച പദ്ധതികള്‍ പിന്തുടര്ന്നാല് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ശ്രമിച്ചാലും ഭക്തിയുതസേവനത്തെക്കുറിച്ച് മനസ്സിലാക്കാനാകില്ല. അതേസമയം ഭഗവാന് കൃഷ്ണന് ഏതാനും വാക്കുകളിലൂടെ ആ രഹസ്യത്തിന്റെ മൂടുപടം മാറ്റി സത്യം വെളിപ്പെടുത്തിയിരിക്കുന്നു.
– ഭക്തിവേദാന്തസ്വാമി
പ്രതികരിക്കാൻ ഇവിടെ എഴുതുക: