വെള്ളരിക്കുണ്ട്: ജില്ലയിലെ മലയോരമേഖലയിലെ ജനങ്ങളുടെ സ്വപ്നസാക്ഷാത്ക്കാരമായി ആയിരങ്ങളെ സാക്ഷി നിര്‍ത്തി വെള്ളരിക്കുണ്ട് താലൂക്കിണ്റ്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. വര്‍ണ്ണാഭമായ ചടങ്ങില്‍ റവന്യുവകുപ്പ് മന്ത്രി അടൂറ് പ്രകാശ് അധ്യക്ഷത വഹിച്ചു. ഹെലികോപ്റ്ററില്‍ നിന്ന് പുഷ്പവൃഷ്ടിയോടെയാണ് താലൂക്കിണ്റ്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പി.കരുണാകരന് എം.പി., ഇ.ചന്ദ്രശേഖരന് എം.എല്‍.എ., കെ.കുഞ്ഞിരാമന് എം.എല്‍.എ. (തൃക്കരിപ്പൂറ്‍), പി.ബി.അബ്ദുള്‍ റസാഖ് എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി, ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, സംഘാടക സമിതി ചെയര്മാന് അഡ്വ.സി.കെ.ശ്രീധരന്, പരപ്പ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മീനാക്ഷി ബാലകൃഷ്ണന്, സംഘാടക സമിതി കണ്‍വീനര്‍ കെ.ജെ.വര്‍ക്കി, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജയിംസ് പന്തമാക്കല്‍ (ഈസ്റ്റ് എളേരി), കെ.ലക്ഷ്മണന് (കിനാനൂറ്‍ കരിന്തളം), വിഘ്നേശ്വര ഭട്ട് (കള്ളാര്‍), സൗമ്യ വേണുഗോപാല്‍ (കോടോം ബേളൂറ്‍), സുപ്രിയ അജിത്ത് (പനത്തടി), ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹരീഷ്.പി. നായര്‍, പി.വി.രവി, തോമസ് ചാക്കോ, പി.വി.മൈക്കിള്‍, സൈമണ്‍ പള്ളത്തുകുഴി, സാബു എബ്രഹാം, കരകൗശല വികസന കോര്പ്പറേഷന് ചെയര്മാന് എം.സി.കമറുദ്ദീന്, എം.കുമാരന്, ജിറ്റോ ജോസഫ്, എബ്രഹാം ഓണക്കര, എ.വി.രാമകൃഷ്ണന്, ബി.ബാലകൃഷ്ണന് നമ്പ്യാര്‍, വി.സുകുമാരന്‍, ഹംസ മാസ്റ്റര്‍, കൈപ്രം കൃഷ്ണന് നമ്പ്യാര്‍, ഫാദര്‍ ജോസഫ് ഒറ്റപ്ളാക്കല്‍, എ.വി.മാത്യു, അഹമ്മദ് ഷെരീഫ് തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ രാജുകട്ടക്കയം സ്വാഗതവും, സബ് കളക്ടര്‍ കെ.ജീവന് ബാബു നന്ദിയും പറഞ്ഞു.
പുഷ്പവൃഷ്ടിക്കിടെ പന്തല്‍ തകര്‍ന്നു
വെള്ളരിക്കുണ്ട്: മലയോരത്തിണ്റ്റെ ആഘോഷമായി മാറിയ വെള്ളരിക്കുണ്ട് താലൂ ക്കിണ്റ്റെ ഉദ്ഘാടനത്തില്‍ സംഘാടനത്തിലെ പാളിച്ച നിറം കെടുത്തി. ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തുന്നതിനിടെ പന്തല്‍ തകര്‍ന്ന് മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഇവര്‍ക്ക് അടുത്തുള്ള സ്വകാര്യാശുപത്രിയില്‍ ചികിത്സ നല്കി. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ നടന്ന അപകടം സുരക്ഷാ വീഴ്ചയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. പരിപാടിക്ക് കൊഴുപ്പേകാന്‍ രണ്ട് ലക്ഷം രൂപയുടെ പൂക്കളാണ് സംഘാടകര്‍ വാങ്ങിയത്. ഹെലികോപ്ടറില്‍ മൂന്ന് തവണ പുഷ്പവൃഷ്ടി നടത്താനായിരുന്നു പരിപാടി. എന്നാല്‍ ആദ്യ തവണ തന്നെ പന്തലിന് ഇളക്കം തട്ടിയതായി നാട്ടുകാര്‍ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും മുഖ്യമന്ത്രി വേദിയിലെത്തിയപ്പോള്‍ വീണ്ടും പുഷ്പവൃഷ്ടി നടത്തി. ഹെലികോപ്റ്ററിണ്റ്റെ ശക്തമായ കാറ്റേറ്റ് ഇരുമ്പ് കമ്പിയും ടിന് ഷീറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച പന്തല്‍ തകരുകയായിരുന്നു. പോലീസിണ്റ്റേയും നാട്ടുകാരുടേയും ഫലപ്രദമായ ഇടപെടലാണ് വാന്‍ അപകടം ഒഴിവാക്കിയത്. പന്തല്‍ താങ്ങി നിര്‍ത്തി സദസ്സിലുണ്ടായിരുന്നവരെ ഉടന്‍ ഒഴിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രി അടൂര്പ്രകാശിണ്റ്റേയും കണ്മുന്നിലായിരുന്നു സംഭവം. അരമണിക്കൂറോളം വൈകിയാണ് പരിപാടി പുനരാരംഭിച്ചത്. ഹെലികോപ്ടറിണ്റ്റെ കാറ്റില്‍ രൂക്ഷമായ പൊടിശല്യമുണ്ടായതും നാട്ടുകാരെ വിഷമിപ്പിച്ചു. പൊടിപടലങ്ങളേറ്റ് രണ്ട് സ്ത്രീകള്‍ക്ക് ബോധക്ഷയമുണ്ടായി. മുപ്പതിനായിരത്തോളം ആള്‍ക്കാരാണ് ഉദ്ഘാടന ചടങ്ങിനെത്തിയത്. എന്നാല്‍ ഇത്രയും പേരെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായിരുന്നില്ല പ്രദേശം. ഹെലികോപ്ടര്‍ താഴ്ന്ന് പറന്നതാണ് അപകടത്തിനിരയാക്കിയതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണോ പുഷ്പവൃഷ്ടി നടത്തിയതെന്ന് പരിശോധിക്കുമെന്ന് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: