ആലുവ: കീഴ്മാട് പഞ്ചായത്തില്‍ കുളക്കാട് മേഖലയിലെ കിണര്‍ വെള്ളത്തില്‍ മനുഷ്യജീവന് ഹാനികരമായ രാസവസ്തു പെര്‍ക്ലോറൈറ്റ് കലരാനിടയായത് കേന്ദ്ര പ്രതിരോധവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഐഎസ്ആര്‍ഒ ഉപകരണ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നെന്നു സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് കുടിവെള്ള പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളില്‍ ഐഎസ്ആര്‍ഒയുടെ ചെലവില്‍ വാട്ടര്‍ടാങ്ക് സ്ഥാപിക്കുവാന്‍ ഐഎസ്ആര്‍ഒ ചീഫ് കണ്ട്രോളര് ശ്രീനിവാസന് ജില്ല കളക്ടര്‍ രാജമാണിക്യവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായി. ഏകദേശം 3000 രൂപ വില വരുന്ന 172 ടാങ്കുകള്‍ വേണം. അഞ്ച് ലക്ഷത്തിലേറെ രൂപ ഇതിന് ചെലവ് വരും. ഇത് ഐഎസ്ആര്‍ഒ വഹിക്കും.
ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിക്കുന്നതിനുള്ള ചെലവ് ഭരണകൂടം വഹിക്കും. ഇതിനു പുറമെ പഞ്ചായത്തിന്റെ ചെലവില്‍ സൗജന്യ കുടിവെള്ള കണക്ഷനും നല്‍കും. ഭൂഗര്‍ഭ ജലത്തിലും ഭൂമിയിലും കലര്‍ന്ന പെര്‍ക്ലോറൈഡ് നീക്കുന്നതിനുളള സാധ്യതയും പരിശോധിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ജില്ല കളക്ടര്‍ നിര്‍ദ്ദേശം നല്കി. ജില്ലാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ കുളക്കാട് മേഖലയില്‍ മാര്‍ച്ച് രണ്ടിന് രോഗനിര്‍ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒയില്‍നിന്ന് വെള്ളത്തിന്റെയും മണ്ണിന്റെയും സാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: