ട്ടി
കോട്ടയം: തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിനോടനുബന്ധിച്ചുള്ള ആര്‍ട്ട് ഗ്യാലറിയുടെ കാല്‍നാട്ട് കര്‍മ്മം നടന്നു. ഇന്നലെ രാവിലെ 8-ന് നടന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന് നായര്‍ കാല്‍നാട്ട് കര്‍മ്മം നിര്‍വ്വഹിച്ചു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സി.എന്‍.സുഭാഷ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.എ.രാധികാദേവി, സെക്രട്ടറി മോനി കാരാപ്പുഴ, ജനറല്‍ കണ്‍വീനര്‍ പി.ജെ. ഹരികുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ എന്‍.ബി.നാരായണന് നായര്‍, കണ്ണന് മന്നക്കുന്നത്ത്, മനോജ് പൈ, വി.എ.രാമചന്ദ്രന്, പി.എന്‍.വിനോദ്കുമാര്‍, രാജേഷ്.ജി.നായര്‍, സഞ്ചു തോട്ടത്തില്‍ ചിറയില്‍, ബി.ഗോപകുമാര്‍, പി.ദാസപ്പന് നായര്‍, ഹരി കിഴക്കേകുറ്റ്, ജയന് തടത്തുംകുഴി, ടി.എന്‍.ഹരികുമാര്‍, സുരേഷ് വാര്യര്‍, ജി.രാജീവ്, വേണു കൈലാസ്, മോഹനന് പിള്ള, സിദ്ധാര്‍ത്ഥ്.പി.മേനോന്, ബിനു.കെ.വി, ശങ്കര്‍, ദേവരാജന്‍, ഗോപീകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
മാര്‍ച്ച് 15-ന് കൊടിയേറുന്ന തിരുവുത്സവത്തില്‍ പത്തുദിവസവും പ്രശസ്ത കലാകാരന്മാര് പങ്കെടുക്കുന്ന പരിപാടികള്‍ ഉണ്ടായിരിക്കും. ഗാനമേളകള്‍, കൂത്ത്, പാഠകം, തുള്ളല്‍ത്രയം, പുള്ളുവന്‍പാട്ട്, സോപാന സംഗീതം തുടങ്ങിയവും കഥപ്രസംഗം, ബാലെ എന്നിവയും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: