കറുകച്ചാല്‍ : ഭാരത സര്‍ക്കാരിന്റെ സാംസ്ക്കാരിക മന്ത്രാലയം നേതൃത്വം നല്കുന്ന സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ തഞ്ചാവൂര്‍, ഈസ്റ്റ്സോണ് കള്‍ച്ചറല്‍ സെന്റര്‍ കല്‍ക്കത്ത, കൂടാതെ കേരളാ ഫോക് ലോര്‍ അക്കാദമി, വെളളാവൂര്‍ ഫോക്ലോര് ഗ്രാമം എന്നൂ സാംസ്ക്കാരിക കേന്ദ്രങ്ങളുടെ സംയുക്തീഭമുഖ്യത്തില് ഇന്നു കറുകച്ചാലില്‍ ഭാരതോത്സവം 2014 ന് തുടക്കമാകും. ഇന്ന് 4 ന് എന്‍എസ്എസ് ജംഗ്ഷനില്‍ നിന്നും സാംസ്ക്കാരിക ഘോഷയാത്ര ആരംഭിക്കും.
തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ സാംസ്ക്കാരിക മന്ത്രി കെ.സി.ജോസഫ്, ആന്റോ ആന്റണി എം.പി. ഡോ.ജയരാജ് എം.എല്‍.എ, ഫോക്ലോര് ആക്കാദമി ചെയര്മാന് പ്രൊഫസര്‍ മുഹമ്മദ് അഹമ്മദ്, അക്കാദമി സെക്രട്ടറി എം.പ്രദീപ് കുമാര്‍, സൗത്ത്സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. എന്‍.ഇ.സജിത്ത്, ജില്ലാകളക്ടര്‍ അജിത്കുമാര്‍ ഐ.എ.എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാജിമ്മി എന്നിവര്‍ പങ്കെടുക്കും.
6 ന് നാടന്‍ കലാമേള സമ്പല്‍പുരി ഡാന്‍സ്, (ഒറീസ), മൊസാപുരി ഡാന്‍സ് (ത്രിപുര), മലപ്പുലയാട്ടം ( (കേരളം), ജെര്‍ണി ഡാന്‍സ് (ബീഹാര്‍), മസ്ദി ഡാന്‍സ് ( മേഘാലയ), പളിയനൃത്തം (കേരളം), ഷെപോ ഡാന്‍സ് (മിസോറം), ഐബൈന്ഷോ ഡാന്‍സ് (ബംഗാള്‍) 22 ന് വൈകുന്നേരം 5ന് നടക്കുന്ന സാംസ്ക്കാരിക സായാഹ്നത്തില്‍ ഡോ.എന്‍.ജയരാജ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 6 ന് നടക്കുന്ന നാടന്‍ കലാമേളയില്‍ തിരുവാതിരകളി (കേരളം) നാട്ടുവ ഡാന്‍സ് (ബംഗാള്‍) . മയൂര നൃത്തം (കേരളം), ബിഗു ഡാന്‍സ് (ആസാം) മാര്‍ഗ്ഗം കളി (കേരളം), ബോട്ടിപ്പുവ ഡാന്‍സ് (ഒറീസ), തമംഗ്സലു ഡാന്‍സ് (സിക്കീം), കംബരി ഡാന്‍സ് (ബീഹാര്‍), എന്നിവ നടക്കും.23 ന് 5 നു നടക്കുന്ന സമാപനസമ്മേളനത്തില്‍ കറുകച്ചാല്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബി.ബിജുകുമാര്‍ അദ്ധ്യക്ഷത വഹിക്കും. 6 നു നടക്കുന്ന നാടന്‍ കലാമേളയില്‍ കളരിപ്പയറ്റ്, (കേരളം) ഫോക് ഡാന്‍സ് (നാഗാലാന്‍ഡ്), പിഗ ഡാന്‍സ് (ഝാര്‍ഖണ്ഡ്) പരിചമുട്ടുകളി (കേരളം), റിംഗബാ ഡാന്‍സ് (അരുണാചല്‍ പ്രദേശ്), മാരുണീ ഡാന്‍സ് (സിക്കീം), ലായിഹറോബ (മണിപ്പൂര്‍) എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: