നിസ്വാര്‍ഥം ഉള്ളിലുള്ളിടത്തോളം കാലം ഈശ്വരനെ സ്നേഹിക്കുക വയ്യ; സ്നേഹിച്ചാല്‍ അത് കച്ചവടമില്ലാതെ മറ്റൊന്നില്ലതാനും. ‘നിനക്ക് ഞാന്‍ ഏതാണ്ടൊന്ന് തരാം, ഭഗവാനേ, പകരം നീ മറ്റൊന്ന് എനിക്ക് തരണം’ ഇതിന് ഭഗവാന്റെ മറുപടി ‘ഇത് നീ ചെയ്യില്ലെങ്കില്‍, നീ മരിക്കുമ്പോള്‍ നിന്നെ നേരെയാക്കിയേക്കാം! പിന്നീടുള്ള ജന്മങ്ങളിലെല്ലാം നിന്നെ ഞാന്‍ വെറുക്കാം’ എന്നോ മറ്റോ ആയിരിക്കും. ഇത്തരം ആശയങ്ങള്‍ തലയിലുളളിടത്തോളം കാലം ഗോപികാപ്രേമത്തിന്റെ ഉന്മത്തമായ ഉത്കൃഷ്ടഭാവം മനസ്സിലാക്കുന്നതെങ്ങനെ? ‘ഹാ, ആ അധരചുംബനം ഒന്ന്, ഒരിക്കല്‍ ലഭിച്ചാല്‍! അങ്ങയുടെ ഒരു ചുംബനം ലഭിച്ചവന്റെ ദാഹം – അങ്ങേക്കുവേണ്ടിയുള്ള ദാഹം – സദാ വളരുന്നു; ദുഃഖങ്ങളെല്ലാം ഓടിമറയുന്നു; മേറ്റ്ല്ലാറ്റിനും വേണ്ടിയുള്ള സ്നേഹം മറന്നുപോകുന്നു; അങ്ങയെമാത്രമേ പിന്നെ സ്നേഹിക്കൂ. അതേ, ആദ്യം പണത്തിനും പേരിനും പെരുമയ്ക്കും ഈ കാല്‍കാശിന്റെ ലോകത്തിനും വേണ്ടിയുള്ള കൊതി വിടൂ. അപ്പോള്‍, അപ്പോള്‍ മാത്രമേ, ഗോപികളുടെ പ്രേമം മനസ്സിലാക്കാന്‍ കഴിയൂ.
– സ്വാമി വിവേകാന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: