മരട്: കൃഷിവികസനനത്തിന് 19.1 ലക്ഷം, , ഗ്യാസ് ശ്മശാനത്തിന് 40 ലക്ഷം എന്നിങ്ങനെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്കി മരട് നഗരസഭ അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. വിവിധ ഡിവിഷനുകളിലെ റോഡ് ടാറിങ്ങിന് 70 ലക്ഷവും കാനയുടെയും നടപ്പാതയുടെയും നിര്‍മ്മാണത്തിന് 55ലക്ഷവും വകയിരുത്തി. 22-ാം ഡിവിഷനില്‍ ഇഎംഎസ് റോഡില്‍ സ്ലാബ്, കാന എന്നിവയ്ക്ക് മൂന്ന് ലക്ഷവും 23 ഡിവിഷന് പുലയസമാജം ട്രസ്റ്റ് വര്‍ക്കിന് രണ്ട് ലക്ഷം, ഡിവിഷന് 20ല്‍ അയ്യങ്കാളി ഹാളില്‍ ഇലക്ട്രിഫിക്കേഷന് ട്രസ്റ്റ്വര്ക്ക് 1.5ലക്ഷം സമസ്ത ഹാള്‍ ട്രസ്വര്ക്കിന് രണ്ട് ലക്ഷം, വേലന്സഭാ ഹാന്‍ നിര്‍മ്മാണ പൂര്‍ത്തീകരണം അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് 10ലക്ഷവും വക കൊള്ളിച്ചു.
ശാന്തിവനം, എസ്എന്‍ പാര്‍ക്ക്, കണ്ണാടിക്കാട് തീരദേശം മോടിപിടിപ്പിക്കല്‍ എന്നിവയ്ക്ക് അഞ്ച് ലക്ഷം, ശാന്തിവനം അടിസ്ഥാനസൗകര്യം രണ്ട് ലക്ഷ്യം വിവിധ ഓഡിറ്റോറിയങ്ങളുടെ അടിസ്ഥാന സൗകര്യം അഞ്ച് ലക്ഷം, വിവിധ അങ്കണവാടികള്‍ക്ക് ചുറ്റുമതില്‍ വൈദ്യുതീകരണം ഫര്‍ണീച്ചറുകളും ഉപകരണങ്ങളും വാങ്ങല്‍, ട്രസ്വര്‍ക്ക് പൂര്‍ത്തീകരണം എന്നിവയ്ക്ക് 19.5 ലക്ഷം, മുനിസിപ്പല്‍ ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണം 10 ലക്ഷവും നീക്കിവെച്ചു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പുരുഷന്മാര്ക്ക് സ്വയംതൊഴില്‍ സംരംഭം രണ്ട് ലക്ഷം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് 10 ലക്ഷം, വികലാംഗര്‍ക്ക് മോട്ടോര്‍ ഘട്ടിപ്പിച്ച് മുച്ചക്രവാഹനം 30 ലക്ഷം, മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധന ഉപകരണങ്ങള്‍ മൂന്ന് ലക്ഷം, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം ഒരുലക്ഷം തുടങ്ങി ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍.
നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ അജിത നന്ദകുമാറാണ് ബജറ്റ് അവതരിപ്പിച്ചത്. ചെയര്മാന് അഡ്വ. ടി.കെ.ദേവരാജന്‍ അധ്യക്ഷത വഹിച്ചു. 57,31,63,460 രൂപ വരവും 56,77,59,778 രൂപ ചെലവും 540 3684 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ഈ കൗണ്‍സിലിന്റെ നാലാമത്തെ ബജറ്റാണ് ബുധനാഴ്ച അവതരിപ്പിച്ചത്. ചര്‍ച്ചയില്‍ ആന്റണി ആശാംപറമ്പില്‍, അഡ്വ. അബ്ദുള്‍ മജീദ്, ടി.പി.ആന്റണി, ജിന്സണ് പീറ്റര്‍, പി.കെ.രാജു, ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആവര്‍ത്തനവിരസത ഉളവാക്കുന്നതാണ് ബജേറ്റ്ന്ന് പ്രതിപക്ഷനേതാവ് പി.കെ.രാജു ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: