മട്ടാഞ്ചേരി: തെരുവ് നായ് ശല്യം നിയന്ത്രണത്തിന് സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ വകുപ്പ് കോര്പ്പറേഷന് സെക്രട്ടറിമാരോട് മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോഴിക്കോട് നഗരസഭ സെക്രട്ടറിമാര്‍ എന്നിവര്‍ ഫെബ്രുവരി 25 ന് കമ്മീഷന് ഓഫീസില്‍ ഹാജരാകണം.
തെരുവ് നായ വന്ധ്യംകരണം ചെയ്യുന്നതിനും പേപ്പട്ടികളെ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനും കൂടുതലുള്ള തെരുവുനായ്ക്കളെ പ്രദേശത്തുനിന്ന് പിടിച്ച് സ്വൈര്യവിഹാരത്തിനായി വനപ്രദേശത്തോ മറ്റ് സ്ഥലങ്ങളിലോ വിടുന്നതിനും വേണ്ട നടപടികള്‍ അടിയന്തിര പ്രാധാന്യത്തോടെ ചെയ്യണം. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ ഹാജരാക്കണമെന്നും കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ജെ.ബി.കോശി നിര്‍ദ്ദേശിച്ചു. തെരുവ് നായ ശല്യം സംബന്ധിച്ച കേസുകള്‍ മാര്‍ച്ച് 4 ന് രാവിലെ 11 ന് കമ്മീഷന് ആസ്ഥാനത്ത് വിളിക്കും. കൊച്ചി നഗരസഭാംഗം തമ്പി സുബ്രഹ്മണ്യം നല്കിയ പരാതിയെത്തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന് നടപടി. കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനത്തെ വിവിധ പൊതുസ്ഥലങ്ങളിലും ആശുപത്രിയിലും തെരുവുനായ കടിക്കുകയം ആക്രമിക്കുകയും ചെയ്ത് പരിക്കേറ്റ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പേപ്പട്ടികളേയും പേയിളകിയെന്ന് സംശയിക്കുന്ന പട്ടികളേയും യുദ്ധകാലാടിസ്ഥാനത്തില്‍ കൊല്ലാം എന്ന 2006 ലെ കോടതിവിധ ന്യായമെന്നും മനുഷ്യജീവന് ഭീഷണിയാകുന്ന തെരുവ് നായ ശല്യം നിയന്ത്രണ വിധേയമാകണമെന്നും പരാതിയില്‍ തമ്പി സുബ്രഹ്മണ്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: