കൊച്ചി: പന്ത്രണ്ടാമത് വേള്‍ഡ് സ്പൈസ് സമ്മേളനത്തിനു തുടക്കമായി.കേന്ദ്ര വാണിജ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ജെ.എസ്.ദീപക് ഉദ്ഘാടനം ചെയ്തു. നാല്പതിലധികം രാജ്യങ്ങളില്‍ നിന്നുളള 700ഓളം പ്രതിനിധികള്‍ നാലു ദിവസം നീളുന്ന ആഗോള സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. മൂന്നാമത്തെ തവണയാണ് കൊച്ചി വേള്‍ഡ് സ്പൈസ് സമ്മേളനത്തിനു വേദിയാകുന്നത്. സ്പൈസസ് ബോര്‍ഡ് ഓഫ് ഇന്ത്യയും, ഓള് ഇന്ത്യ സ്പൈസസ് എക്സ്പോട്ടേര്‍സ് ഫോറവും സംയുക്തമായാണ് ആഗോള സമ്മേളനത്തിന് ആധിത്യമേകുന്നത്.
അന്തര്‍ദേശിയ തലത്തില്‍ രാജ്യത്തിനു പുറത്തും സുഗന്ധവ്യഞ്ജനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വാണിജ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ജെ.എസ്.ദീപക് വേള്‍ഡ് സ്പൈസ് സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഇതിന്റെ ഭാഗമായി വേള്‍ഡ് സ്പൈസ് സമ്മേളനങ്ങള്‍ ഇന്ത്യക്കു പുറത്തും സംഘടിപ്പിക്കാന്‍ ശ്രമിക്കും. ഉത്പാദന ഉപഭോക്ത്യ രാജ്യങ്ങളില്‍ ആഗോള സമ്മേളനങ്ങള്‍ ഫലപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. അന്തര്‍ദേശീയ പങ്കാളിയെ കണ്ടെത്തി ഇതിനായി ശ്രമം നടത്തും. നമ്മുടെ രുചികള്‍ക്ക് രൂപം നല്‍കുന്നത് സുഗന്ധവ്യഞ്ജനങ്ങളാണ്. അതുകൊണ്ട് തന്നെ പരമപ്രധാനമായ സ്ഥാനമാണ് ഭക്ഷ്യമേഖലയില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് ഉളളതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വിളകള്‍, വിപണിയിലെ ചലനങ്ങള്‍ തുടങ്ങിയവ വിലയിരുത്തുന്നതിനായി പ്രഗല്ഭര് പ്രതിനിധികളായി എത്തിയിട്ടുണ്ട്. സുഗന്ധവ്യഞ്ജന വസ്തുക്കളുടെ ആഭ്യന്തര ഉപയോഗവും, കയറ്റുമതിയും സംബന്ധിച്ച നിയന്ത്രണങ്ങളും, നിയമങ്ങളും സമ്മേളനത്തിലെ വിവിധ സെഷനുകളില്‍ വിലയിരുത്തപ്പെടും. ഉത്പാദകര്‍ക്കു കൂടി പരമാവധി ഗുണം ലഭിക്കുന്ന രീതിയില്‍ നിയന്ത്രണങ്ങളും,നിയമങ്ങളും പരിഷ്കരിക്കുന്നതിനുളള തീരുമാനങ്ങളും സമ്മേളനത്തില്‍ നിന്നുണ്ടാകും.
വേള്‍ഡ് സ്പൈസ് സമ്മേളനത്തിനോടനുബന്ധിച്ച് ക്രൗണ്‍ പ്ലാസയില്‍ സുഗന്ധവ്യഞ്ജന വസ്തുക്കളുടെ ഉത്ഘാടനം സ്പൈസസ്് ബോര്‍ഡ് ചെയര്മാന് ഡോ.എ. ജയതിലക് ഐ.എ.എസ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: