സത്യം തെറ്റാതെ ജീവിക്കുകയാണ് തപസ്സ്. അത് നിത്യം പാലിക്കുക. ചിത്തത്തില്‍ ആനന്ദം നിത്യമായി നല്‍കിക്കൊണ്ട് നിത്യാനന്ദരൂപന് ചിത്തേ നടനം ചെയ്യും. സത്യത്തിന്റെ നിഷ്ഠയായ തപസ്സിനാല്‍ മലിനചിന്തകളെ ഹൃദയപീഠത്തില്‍ വച്ച് ജ്ഞാനാഗ്നിയാല്‍ (യാഗം നടത്തി) സ്ഫുടം ചെയ്ത് നിഷ്കളങ്കമായി പരമാത്മാവിന്റെ ഹൃദയവാഴ്ചക്കായി പ്രാര്‍ത്ഥിക്കുക, ജീവിക്കുക.
അറിവിന്റെ പ്രാപ്തിയത്രേ വിനയത്തിന്റെ വര്‍ധനവ്. പ്രതികാരമുണ്ടാകത്തക്ക ചിന്ത മനസ്സില്‍ ഉത്ഭവിക്കരുതേയെന്ന് പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥനയില്‍ ആന്തരീകശുദ്ധിയുണ്ടായിരിക്കണം. ആന്തരീകശുദ്ധിയില്ലാതെ പ്രാര്‍ത്ഥിച്ചാല്‍ ഒരു ഫലവുമില്ല. അന്തരംഗത്തില്‍ ഈശ്വരന് വാഴണമെങ്കില് അന്തരംഗശുദ്ധിയുണ്ടായിരിക്കണം. നാം പ്രാര്‍ത്ഥിക്കുന്നത് കേള്‍ക്കുന്നത് അന്തരംഗത്തില്‍ വാഴുന്ന ഗുരുവാണ്. ഗുരുവിന്റെ അധിവാസത്തിനായി ആന്തരീകശുദ്ധിയോടെ പ്രാര്‍ത്ഥിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: