പാലാ: മീനച്ചില്‍ ഹിന്ദുമഹാസംഗമം സേവ ട്രസ്റ്റ് മാസ്കോട്ടിന്റെ ഉടമസ്ഥതയിലുള്ള ഭരണങ്ങാനം നീലകണ്ഠപുരം വിജയാനന്ദ വിഹാര്‍ ആശ്രമാധിപതിയായി സ്വാമി ദര്‍ശനാനന്ദ സരസ്വതി സ്വാമികള്‍ ഇന്ന് ചുമതലയേല്‍ക്കും. വേദപഠനത്തിനും ഗവേഷണത്തിനും വൈദിക പഠനത്തിനുമുള്ള ഗുരുകുലം ബാലഗോകുലം എന്നിവ ആശ്രമത്തോനുബന്ധിച്ച് പ്രവര്‍ത്തിക്കുമെന്ന് ഹിന്ദിസംഗമം പ്രസിഡന്റ് ഡോ.എന്‍.കെ.മഹാദേവന് അറിയിച്ചു.
രാവിലെ 5.30മുതല്‍ മഹാഗണപതിഹോമം, സ്വാമി നീലകണ്ഠ സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, ഭജന എന്നിവയും 11മുതല്‍ കിടങ്ങന്നൂര്‍ വിജയാനന്ദാശ്രമാധിപതി വിജയഭാസ്കരാനന്ദ സ്വാമികളുടെ നേതൃത്വത്തില്‍ യതിപൂജയും നടക്കും. സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി വാമദേവാനന്ദ മഹരാജ്, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സ്വാമി വിശുദ്ധാനന്ദ എന്നിവര്‍ പങ്കെടുക്കും. 1.30ന് സത്സംഗ സമ്മേളനത്തില്‍ കെ.എന്‍.ശങ്കരന്‍കുട്ടി കുളപ്പുറം മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: