പനങ്ങാട്: സൈഡ് കൊടുക്കാന്‍ വിസ്സമ്മതിച്ചതിനെച്ചൊല്ലി കെഎസ്ആര്‍ടിസി ബസ്സിലേയും സ്വകാര്യ ബസ്സിലേയും ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം ഗതാഗതക്കുരുക്കിനിടയാക്കി. ഗതാഗതക്കുരുക്കിനിടയാക്കിയതിന് രണ്ട് സ്വകാര്യബസ് ജീവനക്കാരുടെ പേരില്‍ പനങ്ങാട് പോലീസ് കേസെടുത്തു.
പനങ്ങാട് എല്‍എം കവലയില്‍ ഇന്നലെ വൈകിട്ട് ആറിനായിരുന്നു സംഭവം. പനങ്ങാട്-എറണാകുളം റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസ്സും എറണാകുളം ചേപ്പനം റൂട്ടിലോടുന്ന വിസ്മയ എന്ന സ്വകാര്യ ബസ്സും എല്‍എം ജംഗ്ഷനില്‍ വഴിമുടക്കിക്കൊണ്ട് നടന്ന വാക്കുതര്‍ക്കം കൈയാങ്കളിയിലെത്തി. തുടര്‍ന്ന് നാട്ടുകാര്‍ സ്വകാര്യ ബസ്സിനെതിരെ തിരിയുകയും പനങ്ങാട് പോലീസെത്തി രംഗം ശാന്തമാക്കുകയും ചെയ്തു. പനങ്ങാട് റൂട്ടില്‍ കൃത്യമായി സര്‍വീസ് നടത്തുന്നതിനാല്‍ കെഎസ്ആര്‍ടിസി ബസ്സില്‍ കയറാനാണ് നാട്ടുകാര്‍ക്ക് താല്‍പ്പര്യം. ഇതുമൂലം തൊട്ടുപുറകില്‍ വരുന്ന എറണാകുളം ചേപ്പനം റൂട്ടിലെ വിസ്മയ ബസ്സിന് കെഎസ്ആര്‍ടിസിയോട് അടിക്കടി ഉടക്കുക പതിവായിരുന്നു.
ഇന്നലെ വൈകിട്ട് പനങ്ങാട് ഭാഗത്തേക്ക് വന്ന കെഎസ്ആര്‍ടിസിക്ക് എന്‍എം കവല കഴിഞ്ഞുപോകാന്‍ കഴിയാത്തവിധം സ്വകാര്യബസ് വഴിമുടക്കികിടന്നത് ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിന് ഇടയാക്കിയത്. സമീപവാസികള്‍ ഒന്നടങ്കം സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ തിരിഞ്ഞിട്ടും അവര്‍ 40 മിനിറ്റോളം കെഎസ്ആര്‍ടിസി ബസിനേയും മറ്റ് യാത്രക്കാരെയും ചുറ്റിക്കുകയായിരുന്നെന്ന് പനങ്ങാട് പോലീസ് പറഞ്ഞു. സംഭവമറിഞ്ഞ് എസ്ഐ കെ.എം.ഷംസുദ്ദീന്റെ നേതൃത്വത്തിലെത്തിയ പനങ്ങാട് പോലീസ് സ്വകാര്യബസ് കസ്റ്റഡിയിലെടുത്തു. ജീവനക്കാരായ ഡ്രൈവര്‍ സിജോ, കണ്ടക്ടര്‍ നിജിന്‍ എന്നിവരെ അറസ്റ്റ് ചെയ്ത് കേസെടുത്തു. ബസ് സ്റ്റേഷനില്‍ പിടിച്ചിട്ടും കെഎസ്ആര്‍ടിസിയുടെ പേരില്‍ കുറ്റമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: