ചങ്ങനാശേരി: പെരുന്ന തിരുമല ഉമാമഹേശ്വരക്ഷേത്രത്തിലെ ശിവരാത്രിഉത്സവവും അമ്മന്‍കോവിലിലെ അമ്മന്കുടഉത്സവവും 17 മുതല്‍ മാര്‍ച്ച് 7 വരെ നടക്കുമെന്ന് ക്ഷേത്രംഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 17 ന് രാവിലെ 7 നും 7.20 നും ഇടയില്‍ തന്ത്രി പറമ്പൂരില്ലത്ത് എം. നീലകണ്ഠന്ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്. ദേവീനടയില്‍ തന്ത്രി തിരുമലതാഴ്ച്ചയില് ടി.എ.സുരേഷ്ആചാരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കാല്‍നട്ടുകര്‍മ്മം. തുടര്‍ന്ന് മേല്‍ശാന്തി പെരുഞ്ചേരി പി. ആര്. സുരേഷിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പഞ്ചകലശപൂജ. 12.30 ന് പ്രസാദമൂട്ട്. രാത്രി 7.00 ന് നൃത്തനൃത്ത്യങ്ങള്‍. 8 ന് നൃത്തസന്ധ്യ. 18 ന് ഉച്ചക്ക് 12 ന് പ്രസാദമൂട്ട്. 19 ന് വൈകിട്ട് 7.30 ന് ശ്രീശ്രീ രവിശങ്കര്ഭജന്സ്.
20 ന് ഉച്ചക്ക് 12.30 ന് പ്രസാദമൂട്ട്.വൈകിട്ട് 7.30 ന് നൃത്തനൃത്ത്യങ്ങള്‍. രാത്രി 9 ന് സിനിമാറ്റിക്ആന്റ് ബ്രെയ്ക്ക് ഡാന്‍സ്. 21 ന് ഉച്ചക്ക് 12 ന്് ഉത്സവബലിദര്‍ശനം. വൈകിട്ട് 7.30 ന്് ഓട്ടന്തുള്ളല്. 22 ന് വൈകിട്ട് 7.30 ന് ശാസ്താംപാട്ട്. 23 ന് വൈകിട്ട് ആര്. എല്‍. വി. ഗായത്രിവിജയകുമാറും സംഘവും അവതരിപ്പിക്കുന്ന നാട്യതരംഗിണി. 24 ന് വൈകിട്ട് 7.30 ന് ഈശ്വരനാമാഘോഷം.25 ന് വൈകിട്ട് 7.15 ന് കൊട്ടിപ്പാടിസേവ. രാത്രി 9 ന് സംഗീതസദസ്സ്. 9.30 ന് പള്ളിനായാട്ട്. 26 ന് വൈകിട്ട് 5.30 ന് കൊടിയിറക്ക്. 5.45 ന് ആറാട്ടുപുറപ്പാട്. 6.30 ന് നാദസ്വരക്കച്ചേരി. 6.30 ന് പെരുന്ന തൃക്കണ്ണാപുരം ക്ഷേത്രത്തില്‍ നിന്നും ആറാട്ട്വരവ്. രാത്രി 10.30 ന് കാപ്പ്കെട്ട്. വില്‍പ്പാട്ട്. 27 ന് ശിവരാത്രിപൂജയും അമ്മന്കുടമഹോത്സവവും രാവിലെ 8 ന് ഹിഡുംബന്‍പൂജ. 9 മുതല്‍ ചങ്ങനാശേരി കാവില്‍ ഭഗവതിക്ഷേത്രത്തില്‍ നിന്നും കാവടിയാട്ടം.ഉച്ചക്ക് 1 ന് കാവടിയഭിഷേകം. 3 ന് കുംഭകുടംവരവ്. വൈകിട്ട് 6 ന് ഭക്തപ്രീയത്ത് ക്ഷേത്രത്തില്‍ നിന്നും കുംഭകുടം,കരകം വരവ്. രാത്രി 7 ന് സംഗീതസദസ്സ്. 7.30 ന് ഊര്കുംഭകുടംവരവ്. രാത്രി 9 ന് നാടോടിനൃത്തം. 9.10 ന് നൃത്തനൃത്ത്യങ്ങള്‍. 10.30 ന് ഭരതനാട്യം. മഹാശിവരാത്രിപൂജ. 12.15 ന് മണ്ണും മനുഷ്യനും സജ്ഞയ്ലാല് കുളങ്ങരയുടെ ഏകാഭിനയവിസ്മയം. 12.30 ന് പെരുന്ന തൃക്കണ്ണാപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്നിന്നും ശക്തികരകം. പുലര്‍ച്ചെ 4 ന് പടുക്കപൂജ. 4.30 മുതല്‍ ആഴിപൂജ. 5 ന് മഞ്ഞള്‍നീരാട്ട് 7 മുതല്‍ ഊരുചുറ്റല്‍.
മാര്‍ച്ച് 7 ന് ദേവീക്ഷേത്രത്തില്‍ നടതുറപ്പും പൊങ്കാലയും ഗുരുതിപൂജയും വൈകിട്ട് 6.45 ന് പൊങ്കാലഅടുപ്പില് അഗ്നിപകരുന്നു. രാത്രി 8 ന് പൊങ്കല്പുജ. 12 ഗുരുതിപൂജ എന്നിവയാണ് പ്രധാന പരിപാടികള്‍
ക്ഷേത്രം ഭാരവാഹികളായ കെ. എ. ദേവരാജന്‍, എം. വി. രാജേഷ്, ടി. വി. രവീന്ദ്രന്, കെ. ജി. രജ്ഞിത്ത്്, വി. എ, ശെല്‍വരാജ്, കെ. പി. ജഗനാഥന്, എം. വി. മുരുകന്, ദേവീക്ഷേത്രം മേല്‍ശാന്തി പി. ആര്. സുരേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: