ജപത്തിന്റെ സാഫല്യം വലിയൊരളവോളം സാധകന്റെ ത്യാഗമനോഭാവത്തെ ആശ്രയിച്ചിരിക്കുന്നു. ഈ ആത്മാര്പ്പണബോധം പുറമെ കാട്ടുന്ന വികാരപരമായ ഒരു പ്രകടനം മാത്രമാവരുത്. ആത്മാര്‍ത്ഥമായും ബോധപൂര്വ്വവുമായുള്ള ധാരണയുടെ ഘനീഭൂതമായ പ്രവര്‍ത്തനമായിരിക്കണം അത്. ‘ത്യാഗ’ത്തിന്റെ പിന്നിലുള്ള ഈ രഹസ്യം വേണ്ടപോലെ ധരിച്ചുകഴിഞ്ഞാല്‍ ഭക്തിയുടെ മേച്ചില്സ്ഥലത്തേയും ധരിച്ചുകഴിഞ്ഞാല്‍ ഭക്തിയുടെ മേച്ചില്സ്ഥലത്തേയും ജ്ഞാനത്തിന്റെ ഹിമാവൃതശിഖരങ്ങളേയും തമ്മില്‍ ബന്ധിക്കുന്ന ആ പാലം നമ്മള്‍കണ്ടെത്തും.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: