മറ്റുള്ളവരുടെ പ്രവൃത്തികളെ ന്യായവിചാരം ചെയ്തുവിധിക്കാന്, നിനക്കധികാരമില്ല, കാരണം നിനക്കവരുടെ സാഹചര്യങ്ങള്‍ എന്തെന്നറിയില്ല. അവരുടെ ഭൂതം, വര്‍ത്തമാനം, ഭവിഷ്യകാലങ്ങള് നിനക്കറിയില്ല. അവരുടെ ബലത്തെക്കുറിച്ചും ബലഹീനതകളെക്കുറിച്ചും നീ എങ്ങനെ കണക്കെടുക്കും? ന്യായനിര്ണ യം ചെയ്യാതെ തന്നെ സ്വഭാവം വിവരിക്കാം. ഒന്നിനെയും നിന്നില്‍ പ്രഭാവം ചെലുത്താന്‍ അനുവദിക്കാതെ പാറപോലെ ഉറച്ചുനില്ക്കുക. സദ്ഗുണങ്ങളുടെയും ശക്തിയുടെയും പ്രതീകമാകൂ. കൂടെയുള്ളവരിലും ശകതിപകരൂ. ഒരു നല്ല മാതൃകയാകുന്നതില്‍ കവിഞ്ഞ് മറ്റൊന്നുതന്നെ മറ്റുള്ളവരില്‍ സ്വാധീനം ചെലുത്തുന്നില്ല. നിന്നെ ഒരുകാലത്തും ഞാന്‍ ന്യായനിര്‍ണയം ചെയ്യുന്നില്ല (വിധിക്കുന്നില്ല). ഞാന്‍ ജീവിതം നയിക്കുന്നത് വെറും വിണ്വാക്കുകളാലല്ല, മാതൃകയായിട്ടാണ്. ആദര്‍ശപുരുഷനായിട്ടാണ്. എല്ലാക്കാലത്തും ഞാന്‍ നിന്നരികിലുണ്ട്. നിന്റെ കര്‍മങ്ങളെ അനുഭവിക്കാനുള്ള വിശ്വാസവും ഭക്തിയും പ്രദാനം ചെയ്തുകൊണ്ട് നിനക്കജ്ഞാതമായ എന്റെ മഹാശക്തിയെ ഉപയോഗിക്കൂ. അത് നിന്റെ ഉള്ളില്‍ തന്നെ സ്ഥിതമാണ്, നിന്നാല്‍ കണ്ടുപിടിക്കപ്പെടാന്‍ കാത്തിരിക്കുകയാണ്. ആ ശക്തിയെ അറിയുക, ഉപയോഗിക്കുക, നിന്റെ ജീവിതം പരിപോഷിപ്പിക്കുക.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: