സോള്‍: ഏഴു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഉത്തര- ദക്ഷിണ കൊറിയകള്‍ തമ്മില്‍ ഉന്നതതല ചര്‍ച്ച പുനരാരംഭിച്ചു. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിക്കിടയിലെ ഗ്രാമമായ പാന്മുന്ജോനാണ് ചര്‍ച്ചയുടെ വേദി. ദക്ഷിണ കൊറിയന്‍ പ്രതിനിധി സംഘത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കിം ക്യു ഹ്യുന്നും ഉത്തര കൊറിയന്‍ സംഘത്തെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന് വോന്‍ തോങ്ങ് യോനും നയിക്കും.
കഴിഞ്ഞവര്‍ഷവും ഇത്തരത്തിലൊരു ഉന്നതതല കൂടിയാലോചനയ്ക്ക് കൊറിയകള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നിബന്ധനകളെക്കുറിച്ചുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് അതു നടന്നില്ല. ഇത്തവണ അയല്‍രാജ്യത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഉത്തരകൊറിയ ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കുകയായിരുന്നു. യുഎസ്- ദക്ഷിണ കൊറിയ വാര്‍ഷിക സംയുക്ത സൈനിക പരിശീലനത്തിന് തൊട്ടു മുന്‍പായുള്ള ചര്‍ച്ചയുടെ അജണ്ടകളൊന്നും നിശ്ചയിച്ചില്ല. എങ്കിലും രണ്ടു രാജ്യങ്ങളിലുമായി വേര്‍പിരിഞ്ഞു നില്ക്കുന്ന കുടുംബങ്ങളുടെ പുനസമാഗമം സംബന്ധിച്ച് നിര്‍ണായക തീരുമാനമുണ്ടാകുമെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: