കോട്ടയം: തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് മാര്‍ച്ച 23ന് നടക്കുന്ന പകല്‍പൂരത്തിന്റെ ലോഗോ ക്ഷേത്രാങ്കണത്തില്‍ കോട്ടയം ജില്ലാ പൊലിസ് സൂപ്രണ്ട് എം.പി. ദിനേശ് പൂരത്തിന്റെ സ്പോണ്സര് ജോസ്കോ ഡയറക്ടര്‍ ബാബു എന്‍. ഫിലിപ്പിന് നല്കി പ്രകാശനം ചെയ്തു.
ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സി.എന്‍. സുഭാഷ്, സെക്രട്ടറി ബാബു തടുത്തുംകുഴി, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ആഫീസര്‍ കെ.എ. രാധികാദേവി, വൈസ് പ്രസിഡന്റ് മോഹന്‍ കെ. നായര്‍, ജനറല്‍ കണ്‍വീനര്‍ പി.ജെ. ഹരികുമാര്‍, ജോയിന്റ് സെക്രട്ടറി മോനി കാരാപ്പുഴ, എന്‍.ബി. നാരായണന്‍നായര്‍, കണ്ണന് മന്നക്കുന്നത്ത്, മനോജ് പൈ. വി.എ. രാമചന്ദ്രന്, സന്‍ജു തോട്ടത്തില്‍ ചിറ, രാജേഷ് ജി. നായര്‍, വിനോദ്കുമാര്‍, പി.ദാസപ്പന്‍നായര്‍, ബി. ഗോപകുമാര്‍, ജയന് തടുത്തുംകുഴി, കെ.ആര്. അരവിന്ദാക്ഷന്, വി.കെ. അനില്‍കുമാര്‍, റ്റി.എന്‍. ഹരികുമാര്‍, എസ്. രതീഷ്, രാജ് മോഹന്‍ കൈതാരം, സുബ്രഹ്മണ്യഅയ്യര്‍, രാജീവ്, ദേവരാജന്‍ പടിഞ്ഞാറെനട, വേണു സ്വസ്തിക്ക്, എന്‍. കൃഷ്ണന്‍നായര്‍, വേണുഗോപാല്‍, സീമാ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: