ഉത്സവപ്പറമ്പില്‍ പടക്കം ഉടനെ പൊട്ടുമെന്നറിഞ്ഞ് നില്ക്കുകയാണെങ്കില് അതിന്റെ ഒച്ചകേട്ടു ഞെട്ടില്ല. അറിയാതെ നില്‍ക്കുമ്പോഴാണ് അമിട്ടുപൊട്ടുന്നതെങ്കില്, ഞെട്ടും. പേടിച്ച് അസുഖം വരുത്തിവയ്ക്കും. ആത്മാവില്‍ ശ്രദ്ധവച്ച് അറിഞ്ഞുനീങ്ങുകയാണ് ദുഃഖത്തെ ഒഴിവാക്കാനുള്ള മാര്‍ഗം. ഒരു സെക്കന്‍ഡുകൊണ്ടു മനസ്സിനെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സാധിക്കില്ല. ശരിതന്നെ. സമുദ്രം തരണം ചെയ്യുക പ്രയാസമാണ്. എന്നാല്‍ അതിനുള്ള മാര്‍ഗം മനസ്സിലാക്കി പ്രയത്നിക്കുന്നവര്‍ അപ്പുറം കടക്കുന്നില്ലേ? ഈ സംസാരസമുദ്രത്തിന്റെ മറുകര കടക്കാനുള്ള മാര്‍ഗവും ഇതേപോലെ മഹാത്മാക്കള്‍ പറഞ്ഞുതന്നിട്ടുണ്ട്. അവയാണ് ശാസ്ത്രങ്ങള്‍. അതനുസരിച്ച് നീങ്ങിയാല്‍ മാത്രം മതി. ശാസ്ത്രാഭ്യാസങ്ങള് ചെയ്തും സത്സംഗങ്ങള്‍ ശ്രവിച്ചും ശരിയായ തത്ത്വങ്ങള്‍ ഉള്‍ക്കൊള്ളണം.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: