ന്യൂദല്‍ഹി: ജനലോക്പാല്‍ ബില്‍ ദല്‍ഹി നിയമസഭയില്‍ പാസാക്കാനായില്ലെങ്കില്‍ രാജി വയ്ക്കുമെന്ന് ഭീക്ഷണി മുഴക്കിയ ദല് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ തീരുമാനത്തെ പിന്തുണച്ച് അന്നാ ഹസാരെ രംഗത്ത്.
ജനലോക്പാല്‍ ബില്ലും സ്വരാജ് ബില്ലും നിയമസഭയില്‍ എത്തരത്തില്‍ മുന്നോട്ട് വയ്ക്കണമെന്ന എഎപി സര്‍ക്കാരിന്റെ പദ്ധതി സംബന്ധിച്ച കാര്യങ്ങളില്‍ കെജ്രിവാള് ഹസാരയുമായി ചര്‍ച്ച നടത്തി.
മഹാരാഷ്ട്രയിലെ സദനില്‍ വച്ച് നടന്ന ചര്‍ച്ചയ്ക്ക് ശേഷം ബില്ല് പാസായില്ലെങ്കില്‍ അദ്ദേഹം(കെജ്രിവാള്) രാജിവയ്ക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോടായി ഹസാരെ വ്യക്തമാക്കി.
ബില്ല് സംബന്ധിച്ച രേഖകള്‍ താന്‍ കണ്ടിട്ടില്ല. എന്നാല്‍ കെജ്രിവാള് എന്താണോ പറഞ്ഞത് അത് നല്ല കാര്യമാണ്. ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ലോക്പാല്‍ രേഖകള്‍ കണ്ടതിന് ശേഷം പറയാമെന്ന് എഎപി പ്രവര്ത്തകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: