Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ചില റിപ്പബ്ലിക്‌ ദിന ചിന്തകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2014, 05:11 pm IST
in Varadyam

ഇന്ന്‌ റിപ്പബ്ലിക്‌ ദിനമാണ്‌. ജനങ്ങള്‍ക്കായി ഭരണാധികാരികളുടെ ആശംസകളും ഗവണ്‍മെന്റ്‌ പരസ്യങ്ങളും മാധ്യമങ്ങളിലാകെ നിറയുന്ന ദിവസം. ഇതൊക്കെയും സത്യമാകുന്നുവോ? ഫലപ്രദമാകുന്നുവോ എന്ന്‌ ആരും ഗൗരവപൂര്‍വം വിലയിരുത്തുന്നതായി തോന്നാറില്ല.

ഇന്ത്യ ഒരു പരമാധികാര ജനകീയ റിപ്പബ്ലിക്‌ ആയിട്ട്‌ ആറുപതിറ്റാണ്ടിലേറെ കഴിഞ്ഞിരിക്കുന്നു. അതിനിടയില്‍ പ്രശംസാര്‍ഹങ്ങളായ പല നേട്ടങ്ങളും നാം കൈവരിച്ചിട്ടുണ്ടെന്നത്‌ സത്യമാണ്‌. എങ്കിലും ലക്ഷ്യത്തെ വിസ്മരിച്ചും തെറ്റായ വഴികളിലൂടെ സഞ്ചരിച്ചും നാം വരുത്തിവെച്ച കുഴപ്പങ്ങള്‍ അതിഭീകരമാണ്‌ എന്ന വസ്തുതയും നിഷേധിക്കാന്‍ കഴിയുന്നതല്ല.

ശക്തവും വിപുലവുമായ പ്രകീര്‍ത്തിതവുമായ ഒരു ഭരണഘടന നമുക്കുണ്ട്‌. “ഇന്ത്യയിലെ ജനങ്ങളായ നാം” എന്നു തുടങ്ങുന്ന അതിന്റെ ആമുഖത്തില്‍ തന്നെ കൃത്യമായ ലക്ഷ്യസൂചന കാണാം. എല്ലാ പൗരന്മാര്‍ക്കും നീതി, അവസരസമത്വം, മതാനുഷ്ഠാന സ്വാതന്ത്ര്യം എന്നിവ അതുറപ്പു നല്‍കുന്നു.
അതിനകത്തുനിന്നുകൊണ്ട്‌ വ്യക്തിയുടെ അന്തസ്സും വ്യക്തികള്‍ തമ്മിലുള്ള സാഹോദര്യവും രാഷ്‌ട്രത്തിന്റെ അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കുമെന്നും അത്‌ പ്രഖ്യാപിക്കുന്നു. പക്ഷെ ഇന്നത്തെ മാധ്യമങ്ങളില്‍ നിറയുന്ന കാഴ്ചകളും വാര്‍ത്തകളും നോക്കൂ. എന്തൊരു വൈരുദ്ധ്യം കണ്ടും കേട്ടും നമ്മുടെ മനഃസാക്ഷി മരവിച്ചുപോകുന്നില്ലേ?

എന്താണിതിന്‌ കാരണം? ലളിതമാണതിനുത്തരം! നമ്മെ സ്വാതന്ത്ര്യത്തിലേക്കും ആത്മവിശുദ്ധിയിലേക്കും നയിച്ച മഹാത്മാക്കളുടെ വാക്കുകളില്‍നിന്നും കാഴ്പ്പാടുകളില്‍നിന്നും ഭരണം കയ്യേറ്റവര്‍ ഏറെ അകന്നുപോയി എന്നതുതന്നെ. ഈ അകല്‍ച്ചയ്‌ക്ക്‌ കാരണമാകട്ടെ, അതിരറ്റ സ്വാര്‍ത്ഥമോഹങ്ങളും സുഖതൃഷ്ണകളുമാണ്‌. ഇവിടെ ഗാന്ധിജിയില്‍നിന്നുള്ള ഒരു ഉദ്ധരണിയാവാം!

“ഒരു ജനാധിപത്യവാദി തികച്ചും നിസ്വാര്‍ത്ഥനായിരിക്കണം. തന്റെയോ തന്റെ കക്ഷിയുടെയോ പേരിലല്ല, ജനാധിപത്യത്തിന്റെ വഴിയിലൂടെ മാത്രമേ അയാള്‍ ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ സ്വപ്നം കാണുവാന്‍ പോലുമോ പാടുള്ളൂ.”

പക്ഷെ, വാര്‍ത്തകള്‍ ശ്രദ്ധിക്കൂ. നമ്മുടെ നേതാക്കളും ഭരണാധികാരികളും അങ്ങനെയാണോ? ജനങ്ങളെ മറന്നുകൊണ്ടുള്ള അധികാര ദുര്‍വിനിയോഗത്തിന്റെയും അഴിമതികളുടേയും ക്രൂരതകളുടേയും കഥകളാണെങ്ങും! വ്യക്തിളുടെ സ്വാര്‍ത്ഥത മൂലം പാര്‍ട്ടികള്‍ തന്നെ പലതായി പിളര്‍ന്നു സംഘര്‍ഷം വളര്‍ത്തുന്നു. അവര്‍ ജനങ്ങളെ മറക്കുന്നു! ജനങ്ങള്‍ക്ക്‌ കഷ്ടനഷ്ടങ്ങള്‍ സമ്മാനിക്കുന്നു.

ഒരു നല്ല ജനാധിപത്യ രാഷ്‌ട്രത്തിന്റെ നാലു മേന്മകള്‍ ഗാന്ധിജി എടുത്തുപറഞ്ഞിട്ടുണ്ട്‌. നാലു കുറവുകളെയാണ്‌ അദ്ദേഹം മേന്മകളായി കാണുന്നത്‌. ആ കുറവുകള്‍ നോക്കൂ.

1.പോലീസ്‌ സംരക്ഷണം ആവശ്യമാകുന്ന ഘട്ടങ്ങള്‍ കുറവാകണം.

2.ജയിലുകളും അതില്‍ കുറ്റവാളികളും കുറവായിരിക്കണം.

3.കോടതികളും അവിടുത്തെ കേസുകളും കുറവായിരിക്കണം.

4.ആശുപത്രികളില്‍ രോഗികളുടെ എണ്ണവും കുറഞ്ഞിരിക്കണം.

ഹാവൂ! ഇന്നത്തെ അവസ്ഥയെന്താണ്‌? ഇവയെല്ലാം കൂടിക്കൂടി വരികയല്ലേ? എത്ര പോലീസുണ്ടായാലും കോടതികളുണ്ടായാലും ജയിലുകളുണ്ടായാലും ആശുപത്രിയുണ്ടായാലും കാര്യങ്ങള്‍ നേരെ ചൊവ്വേ നടക്കില്ല എന്നു ഉറപ്പായിരിക്കുന്നു! കഷ്ടം!

ഇതിനോട്‌ ചേര്‍ത്ത്‌ ചിന്തിക്കാന്‍ ഗാന്ധിജി മറ്റൊരു കാര്യം കൂടി വ്യക്തമാക്കിയിട്ടുണ്ട്‌. ജനങ്ങള്‍ സ്വബോധം നഷ്ടപ്പെട്ടവരായി അക്രമികളായി നിരന്തരം കലഹിക്കുകയും കോടതിയില്‍ പോവുകയും ചെയ്യുന്നുവെങ്കില്‍ അവര്‍ അടിമകളാണ്‌; സ്വതന്ത്രരല്ല.

അതെ. ഗാന്ധിജി പറഞ്ഞ ആ സത്യത്തെ മാനിക്കുകയാണെങ്കില്‍ നാം ഇന്ന്‌ അടിമകളാണ്‌. അഹിംസയിലൂടെ നിസ്വാര്‍ത്ഥതയിലൂടെ മനുഷ്യസ്നേഹത്തിലൂടെ ലളിത ജീവിതത്തിലൂടെ അദ്ദേഹം ബ്രിട്ടീഷുകാരില്‍നിന്ന്‌ നേടിത്തന്ന സ്വാതന്ത്ര്യം നാം ഇന്നു കളഞ്ഞുകുളിച്ചിരിക്കുകയാണ്‌. പെരുകുന്ന മദ്യശാലകള്‍ എല്ലാ തിന്മകളേയും പെരുപ്പിച്ചുകൊണ്ടും ഇരിക്കുന്നു. ജനങ്ങളും പോലീസും ഏറ്റുമുട്ടുന്നു. ഭരണാധികാരികള്‍ തന്നെ കുറ്റവാളികളായി ജയില്‍ നിറയ്‌ക്കുന്നു! നിലവിളികളും ചൂഷണങ്ങളുമെല്ലാം പെരുകുന്ന ഈ അശാന്തിയുടെ ദിനങ്ങളില്‍ നാം ഗൗരവപൂര്‍ണമായ ആത്മചിന്തനത്തിന്‌ വിധേയരായേ പറ്റൂ.

“യഥാ രാജാ തഥാ പ്രജാ” എന്നൊരു ചൊല്ലുണ്ട്‌. രാജാവ്‌ നന്നായെങ്കില്‍ പ്രജകളും നല്ലവരായിരിക്കുമെന്നാണ്‌ അര്‍ത്ഥം. അച്ഛന്‍ സ്വന്തം മക്കളെയെന്നപോലെ രാജാവ്‌ പ്രജകളെ രക്ഷിച്ചു എന്നുപറയുന്ന പുരാണകഥകള്‍ നമുക്കുണ്ട്‌. ഇന്ന്‌ പക്ഷെ ഒരുപാടു രാജാക്കന്മാരുണ്ട്‌. മന്ത്രിമാരും നേതാക്കളും ഉള്‍പ്പെടുന്ന അവരെ രാജാക്കന്മാരായി വാഴാന്‍ വിടുന്നതു പ്രജകളാണിന്ന്‌.

അതിനാല്‍ പ്രജകള്‍ നന്നായാലേ രാജാക്കന്മാര്‍ നന്നാകൂ എന്നതാണ്‌ പുതിയ ജനാധിപത്യ സൂചന. അതൊരു വലിയ സൂചനയാണ്‌. ജനങ്ങള്‍ പരമാവധി നന്മയുള്ളവരായി രാജാക്കന്മാരായ നേതാക്കളെ നിയന്ത്രിക്കാനും തിരുത്താനും കരുത്തുള്ളവരായിത്തീരണം. അത്തരത്തില്‍ ജാഗ്രതയുള്ളവരായിരിക്കാന്‍ അന്തസ്സിന്‌ വേണ്ടി; ആത്മാഭിമാനത്തിനുവേണ്ടി, രാഷ്‌ട്രത്തിന്റെ അഖണ്ഡതയ്‌ക്കുവേണ്ടി! ജയ്‌ ഹിന്ദ്‌!

പി.ഐ.ശങ്കരനാരായണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ, മണ്ണിടിച്ചില്‍ ഭീഷണി: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം അടച്ചു,വിതുരയില്‍ വിനോദസഞ്ചാരികളുടെ വാഹനം ആക്രമിച്ചു

Kerala

തിരുവനന്തപുരത്ത് സിഗ്നല്‍ തകരാര്‍ മൂലം ട്രെയിനുകള്‍ വൈകുന്നു

Kerala

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബ സുഹൃത്ത് പരാതി നല്‍കി

Kerala

വാഹനമോഡിഫിക്കേഷനില്‍ സതീശനെ ട്രോളി മാധ്യമപ്രവര്‍ത്തക; ഇക്കാര്യത്തില്‍ സതീശന്റെ വാദം കോമഡിയായിപ്പോയെന്ന് ഡ്രൈവര്‍

Kerala

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

പുതിയ വാര്‍ത്തകള്‍

തന്നെ കോൺഗ്രസ് അധ്യക്ഷനാക്കാനാണ് സോണിയഗാന്ധി തീരുമാനിച്ചിരുന്നത് ; അത് ഗൂഢാലോചനയിലൂടെ അട്ടിമറിച്ചു ; തുറന്ന് പറഞ്ഞ് അശോക് ഗെഹ്‌ലോട്ട്

“രണ്ടാമതൊരു ജന്മം കിട്ടിയതാണ്…ഒരിക്കലും ചെയ്യാൻ പാടില്ലെന്ന് ഞാൻ പറഞ്ഞു”.- സലിംകുമാറിന്റെ അകാലമരണത്തില്‍ വേദനയോടെ അശോകന്‍

പ്രണയബന്ധത്തില്‍ നിന്നും പിന്‍വാങ്ങി: ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍ കാറില്‍ മരിച്ച നിലയില്‍

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വച്ചു

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

പിന്തുണയ്‌ക്കാത്തവരുടെ തലയിൽ ചാണകമാണെന്ന് പാറ്റ അനുഭാവി ; രാജ്യവിരുദ്ധരെ പിന്തുണയ്‌ക്കുന്നവരിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വിദ്യാർത്ഥി

പത്തനംതിട്ടയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോയി

മമത കാവലുണ്ടാകുമെന്ന് കരുതി : ദരിദ്രർക്കുള്ള ഫണ്ടിൽ കയ്യിട്ടുവാരിയ ടിഎംസി നേതാവിനെ പിടിച്ചു കെട്ടി നാട്ടുകാർ : തലമൊട്ടയടിച്ച് , ചെരിപ്പുമാല അണിയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.