Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നോവല്‍ 58: രക്തം കൊണ്ട്‌ എഴുതിയ ആഗ്രഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2014, 07:02 pm IST
inSamskriti

അപ്പോഴേക്ക്‌ പെരുങ്കൂറിലെ മന്ത്രിയും പാറാക്കരയും ചൊമാരിയും മറ്റും എത്തിച്ചേര്‍ന്നു. പടക്കുറുപ്പ്‌ പെരുങ്കൂറിലെ മന്ത്രിയെയും കൂട്ടി പെരുങ്കൂറു വാഴുന്നവരുടെ മുന്നില്‍ ചെന്നു തൊഴുതുകൊണ്ടു പറഞ്ഞു. ‘അടിയങ്ങള്‍ എന്തെങ്കിലും അപരാധം ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പാക്കണം. വേറെ ഒരു വഴിയും കാണാത്തതിനാലാണ്‌ അടിയങ്ങള്‍ പെരുങ്കൂറിലേയ്‌ക്ക്‌ അതിക്രമിച്ചു കടന്നത്‌.’ പെരുങ്കൂറു വാഴുന്നവര്‍ കുറുപ്പിനെ തൊഴുതു. ‘ജീവന്‍ കൊടുത്ത്‌ ജീവന്‍ രക്ഷിക്കുന്ന അപരാധത്തിന്‌ എന്തു മാപ്പാണ്‌ തരേണ്ടത്‌ എന്ന്‌ എനിക്കറിയില്ലല്ലോ പടക്കുറുപ്പേ! ഇളയവാഴുന്നവരെ അവിടെ ചികിത്സിക്കാമായിരുന്നില്ലേ?’ പെരുങ്കൂറുവാഴുന്നവരുടെ കണ്ണില്‍ നനവു പരന്നു. ‘അടിയനോട്‌ മാപ്പാക്കണം.’ പടക്കുറുപ്പും കണ്ണു തുടച്ചു. പെരുങ്കൂറിലെ മന്ത്രിയോട്‌ വാഴുന്നവര്‍ ചോദിച്ചു. ‘കുറുങ്കൂറിലെ പട മടങ്ങിപ്പോന്നോ?’ മന്ത്രി തൊഴുകയ്യോടെ ഉണര്‍ത്തിച്ചു. ‘അടിയന്‍. നമ്മുടെ പട പടനിലത്തുനിന്ന്‌ തിരിച്ചെത്തി കുറുങ്കൂറു പടയ്‌ക്ക്‌ തിരിച്ചു പോരാനുള്ള വഴിയൊരുക്കിയിട്ടുണ്ട്‌. കുറുങ്കൂറിലെ പട പുഴകടന്നു തുടങ്ങിയിട്ടുണ്ടാകും. അധികം താമസിയാതെ എത്തും എന്നാണ്‌ വിവരം.’ ‘പാറാക്കരയും മറ്റും?’ ‘വന്നുകഴിഞ്ഞു’ ‘അഗ്നിദത്തന്‍ നമ്പൂതിരി?’ ‘അദ്ദേഹത്തിന്‌ വരാന്‍ പറ്റില്ലത്രേ. അവിടെ എന്തൊക്കെയോ പൂജ നടക്കുകയാണെന്നാണ്‌ പറഞ്ഞത്‌.’ ഇത്രയും പറയുമ്പോള്‍ മന്ത്രിയുടെ മുഖത്തുണ്ടായ ഭാവമാറ്റം വായിച്ച്‌ പടക്കുറുപ്പ്‌ അനിയനും ചൊമാരിയും നില്‍ക്കിന്നിടത്തേയ്‌ക്ക്‌ നടന്നു. ‘അഗ്നിദത്തന്‍ നമ്പൂതിരി വന്നില്ലേ എന്നു പെരുങ്കൂറു വാഴുന്നവര്‍ ചോദിച്ചപ്പോള്‍ മന്ത്രിയുടെ മുഖത്തുണ്ടായ ഭാവം അത്ര ശരിയായിരുന്നില്ല. എന്താണ്‌ ഉണ്ടായത്‌?’ പടക്കുറുപ്പ്‌ അനിയനോട്‌ ചോദിച്ചു. മറുപടി പറയുന്ന അനിയന്റെ കോപത്തിന്റെ തീക്ഷണതയില്‍ അഗ്നിദത്തന്‍ നമ്പൂതിരി ദഹിച്ചുപോകും എന്നുവരെ തോന്നി പടക്കുറുപ്പിന്‌. ചൊമാരി അനിയന്റെ തോളത്ത്‌ കൈവെച്ച്‌ പറഞ്ഞു. ‘അഗ്നിദത്തന്‍ നമ്പൂതിരി ദുര്‍മന്ത്രവാദം ചെയ്തതുകൊണ്ടാണ്‌ ഇതെല്ലാം സംഭവിച്ചതെന്നാണ്‌ അനിയന്റെ വിചാരം. ത്രിവിക്രമന്‍ നമ്പൂതിരി ഇത്‌ മുമ്പു തന്നെ പറഞ്ഞിരുന്നു. അന്ന്‌ അദ്ദേഹം എന്താണ്‌ പറഞ്ഞത്‌ എന്ന്‌ മനസ്സിലായില്ല എന്നു മാത്രം. അനിയന്‌ ഓര്‍മയില്ലേ? അഭിമന്യുവിന്‌ വീരഗതിയാണ്‌ മോക്ഷം എന്ന്‌ പറഞ്ഞത്‌?’ പടക്കുറുപ്പ്‌ എന്തോ നിശ്ചയിച്ചവിധത്തില്‍ പറഞ്ഞു. ‘അങ്ങനെ എല്ലാം നിസ്സാരമായി കാണാന്‍ കഴിയില്ല. ദുര്‍മ്മന്ത്രവാദത്തിന്‌ ശക്തിയില്ലെന്ന്‌ നിശ്ചയിക്കാന്‍ പറ്റില്ല. എതായാലും അഗ്നിദത്തന്‍ നമ്പൂതിരിയുടെ കളി കണ്ടുകൊണ്ടിരിക്കാന്‍ പറ്റില്ല.’

കുറച്ചു കഴിഞ്ഞപ്പോഴേക്കും പെരുങ്കൂറില്‍നിന്ന്‌ കുറുങ്കൂറിന്റെ പട മടങ്ങിയെത്തിത്തുടങ്ങി. കണ്ണു നിറയാത്ത ഒരുമുഖമെങ്കിലും അതിലുണ്ടായിരുന്നില്ല. പലരും മുറവിളിയിട്ടുകൊണ്ടാണ്‌ കോവിലകത്തിന്റെ മുറ്റത്തെത്തിയത്‌. പടക്കുറുപ്പ്‌ അവരുടെ ഇടയിലേക്ക്‌ നീങ്ങിയപ്പോള്‍ ചൊമാരി അനിയനോട്‌ പറഞ്ഞു. ‘ഇപ്പോള്‍ പോകാഞ്ഞാല്‍ ഇരുട്ടുന്നതിന്‌ മുമ്പ്‌ ഇല്ലത്തെത്തില്ല.’ ഇറങ്ങുന്നതിന്‌ മുമ്പ്‌ ചൊമാരി വലിയ വാഴുന്നവരെ മുഖം കാണിച്ച്‌ തിരിച്ചുവന്നു. അനിയനും പാറാക്കരയും മറ്റും അദ്ദേഹത്തെ പിന്‍തുടര്‍ന്നു. അപ്പോഴും എവിടെയോനിന്നെല്ലാം ആളുകള്‍ കോവിലകത്തേക്ക്‌ വന്നുകൊണ്ടേ ഇരുന്നു. ചൊമാരിയും മറ്റും പടിപ്പുരയുടെ പുറത്തേക്ക്‌ കടന്നപ്പോള്‍ ഇരുപത്തഞ്ചു വയസ്സോളം പ്രായമായ തെക്കുങ്കൂര്‍ ഇളയവാഴുന്നവരും അദ്ദേഹത്തിന്റെ ഗുരുവും വന്ദ്യവയോധികനുമായ പുലാപ്പള്ളി നമ്പൂതിരിയും കൂടി വന്നുചേര്‍ന്നു. പുലാപ്പള്ളി പാറാക്കരയെ കണ്ടപ്പോള്‍ അടുത്തേയ്‌ക്ക്‌ വിളിച്ച്‌ എന്തൊക്കെയോ പറഞ്ഞു. തെക്കുങ്കൂറ്‌ ഇളയവാഴുന്നവരും പുലാപ്പള്ളിയും പടിപ്പുരയിലേക്കു കയറിയപ്പോള്‍ ആചാരപൂര്‍വമുള്ള അതിഥിപൂജയ്‌ക്ക്‌ ഒരുക്കങ്ങള്‍ ആരംഭിച്ചു. പാറാക്കര തിരിച്ചു വന്നപ്പോള്‍ അനിയന്‍ ചോദിച്ചു. ‘തെക്കുങ്കൂറു വാഴുന്നവെര വിട്ടു കിട്ടാനുള്ള ശ്രമമാണോ?’ ‘അല്ല. ഇളയവാഴുന്നവര്‌ ധാര്‍മികനാണ്‌.’ പാറാക്കര ഉറപ്പിച്ചു പറഞ്ഞു. അപ്പോഴേക്ക്‌ സൂര്യന്‍ പടിഞ്ഞാറേ ചെരിവില്‍ എത്തിത്തുടങ്ങിരുന്നു. ഇളയവാഴുന്നവര്‍ ചിതയിലേക്കും.

(തുടരും)

കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.