ന്യൂദല്‍ഹി: ജനങ്ങള്‍ വിശ്വസിക്കുന്നതുപോലെ രാജ്യത്ത് സുസ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുന്നതും രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിക്കാന്‍ കഴിയുന്നതും ബിജെപിക്ക് മാത്രമാണെന്ന് ബിജെപി പ്രസിഡന്റ് രാജ്നാഥ് സിംഗ്. ബിജെപിക്ക് മാത്രം വോട്ട് രേഖപ്പെടുത്താന്‍ ജനങ്ങള്‍ തയ്യാറല്ല.
പക്ഷേ ലോകസഭാ തെരെഞ്ഞടുപ്പില്‍ ബിജെപിയെ തിരിച്ച് കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഓരോരുത്തരും. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന മോദി ഫോര്‍ പിഎം ഫണ്ട് എന്ന വെബ്സൈറ്റ് ആരംഭിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിലൂടെ ഇന്ത്യയിലുടനീളമുള്ള പത്ത്കോടിയോളം വീടുകളിലെ പിന്തുണ നേടുകയാണ് ലക്ഷ്യം. രാജ്യത്ത് സുസ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കാനാകുന്നത് ബിജെപിക്ക് മാത്രമാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നതുകൊണ്ടാണ് പാര്‍ട്ടിക്ക് ഇത്രയും ജനപിന്തുണ ലഭിക്കുന്നത്. ഏവരെയും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നതിന് സംഭാവനകള്‍ ആവശ്യമാണ.് ഓണ്‍ലൈന്‍ ആയിട്ടും അല്ലാതെയും സംഭാവനകള്‍ സ്വീകരിക്കും. www.donate.bjp.org എന്ന വെബ്സെറ്റ് മുഖാന്തരം സംഭാവനകള്‍ നല്‍കാം. ഇന്ത്യയില്‍ ഓണ്‍ലൈനിലൂടെ സംഭാവന സ്വീകരിക്കുന്ന ആദ്യപാര്‍ട്ടിയാണ് ബിജെപി. 2010 ലാണ് ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: