Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 368 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2014, 08:13 pm IST
in Samskriti

പുഷ്ടസങ്കല്‍പ്പമാത്രേണ യദിദം ദുഃഖമാഗതം

തദസങ്കല്‍പ്പമാത്രേണ ക്ഷയി കാത്ര കദര്‍ഥനാ

അനന്താവബോധത്തില്‍ എങ്ങനെയാണ്‌ ദ്വന്ദതയുണ്ടായത്‌ എന്നും ഈ ദ്വന്ദത യുഗപര്യന്തം ആവര്‍ത്തിച്ചുറപ്പിക്കുക മൂലം പ്രബലപ്പെട്ടതെങ്ങനെയെന്നും ഉള്ള വസിഷ്ഠന്റെ ചോദ്യങ്ങള്‍ക്കുത്തരമായി ഭഗവാന്‍ ഇങ്ങനെ പറഞ്ഞു: ആകെയുള്ളത്‌ ആ അനന്താവബോധമായ പരബ്രഹ്മം മാത്രമാകയാല്‍ ദ്വന്ദതയും വൈവിധ്യതയും തികച്ചും അസാധ്യവും യുക്തിഹീനവുമത്രേ. ഒന്ന്‌ എന്ന ചിന്തയുണ്ടാകുന്നത്‌ രണ്ടെന്നുള്ള ധാരണമൂലമാണ്‌. തിരിച്ചും അത്‌ ബാധകമാണ്‌. എന്നാല്‍ ഈ വൈവിധ്യതയും ബോധമാണെന്നു തിരിച്ചറിയുമ്പോള്‍ അതും ബോധം തന്നെ. കാര്യവും കാരണവും വാസ്തവത്തില്‍ ഒന്നുതന്നെ. അതിന്റെ വസ്തുത കാര്യകാരണങ്ങളില്‍ നിന്നും വേര്‍തിരിക്കാന്‍ ആകുന്നതല്ല.

ബോധത്തിന്റെ വിഷയവും ബോധം മാത്രമാണ്‌. അവയില്‍ ഉണ്ടെന്നു കരുതപ്പെടുന്ന ഉപാധികള്‍ വൃഥാചിന്തകള്‍ മാത്രം. സമുദ്രോപരി പര്‍വതസമാനം തിരകള്‍ ഉയര്‍ന്നുപൊങ്ങിയെന്നിരിക്കിലും അവ സമുദ്രത്തില്‍ നിന്നും ബാഹ്യമായാണോ ഉള്ളത്‌?

ബോധമാണ്‌ ‘അതും, ഇതും, മാറ്റങ്ങള്‍ക്കു വിധേയമായി മധ്യേയുള്ളതും’ ആയി വിരാജിക്കുന്നത്‌. അതേ അനന്താവബോധം തന്നെയാണ്‌ ബ്രഹ്മം, സത്യം, ദൈവം,ശിവന്‍, ശൂന്യം, ഏകം, പരമാത്മാവ്‌ എന്നെല്ലാം അറിയപ്പെടുന്നത്‌. നിത്യശുദ്ധമായ ‘ഞാന്‍’ എല്ലാ നാമരൂപധാരണകള്‍ക്കും ഉപരിയായി, പരമാത്മാവായി വാക്കുകള്‍ക്കതീതമായി നിലകൊള്ളുന്നു. അത്‌ അവിച്ഛിന്നമത്രേ.

ഈ ബോധം രണ്ടാമതൊരു ദര്‍ശനത്തിനായി സ്വയം സമര്‍പ്പിക്കുമ്പോള്‍ (ഉപനയനം വേദപഠനത്തിന്റെ പവിത്രമായ ചരട്‌ എന്നും അര്‍ഥം.) അത്‌ ദ്വന്ദതയെ അറിയുന്നു. അത്‌ സ്വയം അജ്ഞാനകല്‍പ്പനകളില്‍ മുഴുകി ബന്ധനത്തിലാകുന്നു. ഈ സങ്കല്‍പ്പങ്ങള്‍ ബലവത്തായി വിഷയവസ്തുക്കള്‍ക്ക്‌ യാഥാര്‍ഥ്യഭാവം കൈവരുന്നു.

അതുകഴിയുമ്പോള്‍ അഹംഭാവവും വേരുറച്ചു സുദൃഢമാകുന്നു. അത്‌ കര്‍ത്താവും ഭോക്താവും ആയി അനുഭവങ്ങളെ വേദിക്കുന്നു. അങ്ങനെ ഒരിക്കല്‍ ആകസ്മികമായി വന്നുചേര്‍ന്ന ഒരു ധാരണാപ്പിശക്‌ സുദൃഢമായ ഒരു വസ്തുതയെന്നപോലെയായിത്തീരുന്നു.

പിശാചിനെ സൃഷ്ടിക്കുന്നത്‌ പിശാചുണ്ടെന്ന വിശ്വാസമാണ്‌. ദ്വന്ദതയുണ്ടാക്കുന്നതും അങ്ങനെ വിശ്വസിക്കുന്നത്‌ കൊണ്ടാണ്‌. അദ്വൈതമായതിനെ അറിഞ്ഞാല്‍പ്പിന്നെ ദ്വൈതം ക്ഷണത്തില്‍ ഇല്ലാതെയാകും. വിശ്വാസമാണ്‌ എല്ലാ വൈവിധ്യങ്ങള്‍ക്കും കാരണമാകുന്നത്‌. ആ വിശ്വാസം ഇല്ലാതായാല്‍ വിഭിന്നതയും ഇല്ലാതായി. ചിന്ത, സങ്കല്‍പ്പം, വിശ്വാസം എന്നിവയാണ്‌ ദുഃഖകാരണങ്ങള്‍. എന്നാല്‍ അവയെ ഉപേക്ഷിക്കുക എന്നത്‌ വേദനാജനകമൊന്നുമല്ല എന്നറിഞ്ഞാലും.

‘ഈ ദുഖത്തെ ഉണ്ടാക്കിയത്‌ ചിന്തകളും വിശ്വാസങ്ങളുമാണ്‌. അവ ഇല്ലാതായാല്‍ ദുഃഖവും അവസാനിച്ചു. ഇതിനെന്താണ്‌ ബുദ്ധിമുട്ട്‌?’ എല്ലാ ചിന്തകളും വിശ്വാസങ്ങളും ദുഃഖത്തിലവസാനിക്കുന്നു. എന്നാല്‍ ചിന്താരഹിതമായ അവസ്ഥ ആനന്ദദായകമാണ്‌.

അതിനാല്‍ വിവേകത്തിന്റെ അഗ്നിയില്‍ വിശ്വാസങ്ങളുടെ ജലത്തെ ആവിയാക്കി മാറ്റി ഇല്ലാതാക്കുക. അങ്ങ നെ പ്രശാന്തതയെ പുല്‍കി പരമാനന്ദം അറിയുക. ഏകമായ അനന്താവബോധത്തെ അറിയൂ. ‘ഞാന്‍ രാജാവ്‌’ എന്ന വസ്തുത മറന്നിരിക്കുന്ന സമയത്തോളമേ രാജാവിന്‌ ദുരിതമനുഭവിക്കേണ്ടി വരുന്നുള്ളൂ. താന്‍ രാജാവാണെന്നുള്ള തിരിച്ചറിവുണ്ടായാല്‍ എല്ലാ ദുഃഖവും അവസാനിച്ചു. മഴക്കാലം കഴിഞ്ഞു ശരത്കാലമാകുമ്പോള്‍ ആകാശത്തിനു മുഖംമൂടിയായി കൂടുതല്‍ മേഘങ്ങളെ സംഘടിപ്പിക്കാന്‍ കഴിയാത്തതുപോലെ ഒരിക്കല്‍ അനന്താവബോധത്തെ സാക്ഷാത്കാരിച്ചാല്‍പ്പിന്നെ അവിദ്യയുടെ മേഘങ്ങള്‍ക്ക്‌ അവിടെ പ്രവേശനമില്ല.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കടലിലെ വാസ്തുവിദ്യാ വിസ്മയം

Samskriti

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

Samskriti

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

Article

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

Main Article

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.