തിരുവനന്തപുരം: കഴക്കൂട്ടത്ത് റെയില്‍വെ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കഴക്കൂട്ടം വെട്ടുറോഡ് ലെവല്‍ക്രോസിന് സമീപമുള്ള ട്രാക്കിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇതുവവഴി പോയ കാല്‍നട യാത്രക്കാരനാണ് ഇത് റെയില്‍വെയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
കണ്ട്രോള് റൂമില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിനുകള്‍ കണിയാപുരത്തും തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ കൊല്ലത്തുമായി നിര്‍ത്തിയിട്ടു. കൊച്ചുവേളിയില്‍ നിന്ന് ജീവനക്കാരെത്തി വിള്ളല്‍ പ്രശ്നം താല്‍ക്കാലികമായി പരിഹരിച്ച ശേഷം ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു.
വിള്ളല്‍ ഉണ്ടാകാനുള്ള കാരണമെന്തെന്ന് ഇപ്പോഴും അറിവായിട്ടില്ല. പ്രശ്നം പരിഹരിക്കാന്‍ ഒരു മണിക്കൂറെടുത്തതിനാല് വടക്കോട്ടുള്ള ട്രെയിനുകള്‍ ഏറെ നേരം വൈകിയാണ് പുറപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: