തൃശൂര്‍: ന്യൂദല്‍ഹിയില്‍ സമാപിച്ച ദേശീയ സ്കൂള്‍ ജൂഡോ ചാപ്യന്‍ഷിപ്പില്‍ കേരളം ചരിത്രവിജയം നേടി. പ്രതികൂലമായ കാലാവസ്ഥ അതിജീവിച്ചാണ് കേരളാ ടീം ഈ നേട്ടം കരസ്ഥമാക്കിയത്. നിഖിലേഷ് ജെ.എന്‍, അനുമോള്‍ എന്നിവര്‍ ഗോള്‍ഡ് മെഡലും അലീന ശ്രീദേവി, ശ്രീകുട്ടി ബാബുരാജ്, രോസ്മി സ്റ്റീഫന്‍, ദേവീകൃഷ്ണ എന്നിവര്‍ സില്‍വര്‍ മെഡലും നവീന്‍ദാസ്, സുധീഷ് ടി. കെ, അനില്‍. ടി. സി, അഭിജിത്ത്. എം, ചാള്‍സ് ആന്റണി, ശരണ്യ, ജോണ്‍സി പി. കെ, പ്രിയങ്ക മുരുകന്‍ എന്നിവര്‍ ബ്രൗണ്‍സ് മെഡലും കരസ്ഥമാക്കി. 19 വയസ്സിനും, 14 വയസ്സിനും താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരള ടീം മൂന്നാംസ്ഥാനം കരസ്ഥമാക്കി. ചരിത്രത്തില്‍ ആദ്യമായാണ് കേരളം രണ്ട് സ്വര്‍ണ്ണമടക്കം 17 മെഡലുകള്‍ കരസ്ഥമാക്കുന്നത്. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് 4-ാം സ്ഥാനമാണ്.
















