കൊച്ചി: ചെന്നൈയില്‍നിന്നും ആരംഭിച്ച് 666 യാത്രിക്കാരുമായി ഇന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളായ ദ്വാരക, അയോധ്യ, ഹരിദ്വാര്‍, കാശി, മധുര, കാഞ്ചിപുരം, ഉജ്ജയിനി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി 16 ദിവസം നീണ്ടുനില്‍ക്കുന്ന 36-ാമത് ഭാരത ദര്ശന് യാത്രയ്ക്ക് എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ സ്വീകരണം നല്കി.
വിവിധ സാമൂഹിക സാമുദായിക സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ ചെയര്മാന് എം.എന്‍.ഗിരി അദ്ധ്യക്ഷത വഹിച്ചു. കേരള വൈഎംസിഎ ചെയര്മാന് ലെബി ഫിലിപ്പ് മാത്യു സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ.ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്കോപ്പ, ഫാ.അഗസ്റ്റിന് വട്ടോളി, കുരുവിള മാത്യൂസ്, നഗരസഭ കൗണ്‍സിലര്‍ സുധ ദിലീപ് കുമാര്‍, ഗ്രേസി ജോസഫ്, കെ.റെജികുമാര്‍, കുമ്പളം രവി, കെ.എസ്.ദിലീപ് കുമാര്‍, ടി.എന്‍.പ്രതാപന്, വി.ഡി.മജീന്ദ്രന്, അഡ്വ.പി.ജി.പ്രസന്നകുമാര്‍, പി.എ.ബാലകൃഷ്ണന്, അബ്ദുള്‍ റഷീദ് ഹാജി, രാധിക രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
എറണാകുളം ജില്ലയില്‍നിന്നുള്ള 30 അംഗ യാത്രികസംഘത്തിന് നേതൃത്വം നല്കുന്ന ഏലൂര്‍ ഗോപിനാഥ് സ്വീകരണത്തിന് നന്ദി പറഞ്ഞു.
16 ദിവസം നീണ്ടുനില്‍ക്കുന്ന ഭാരത ദര്ശന് യാത്ര ചെന്നൈയിലാണ് സമാപിക്കുന്നത്. രാജ്യത്ത് മതസൗഹാര്‍ദ്ദം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കണം എന്ന മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഭാരത ദര്ശന് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: