മൂവാറ്റുപുഴ: 26മത് റവന്യൂ ജില്ല സ്കൂള്‍ കലോത്സവത്തിന് മൂവാറ്റുപുഴ ഒരുങ്ങി. ഇനിയുള്ള നാളുകള്‍ കലാമത്സരങ്ങളുടെ മേളകൊഴുപ്പില്‍ വേദികള്‍ പുളകിതമാകും. ഉപ ജില്ലകളില്‍ നിന്നെത്തുന്ന 7,132 കുട്ടികള്‍ അവരുടെ കഴിവുകള്‍ പുറത്തെടുക്കും. കലയുടെ ആവേശമുണര്‍ത്തി ഇനിയുള്ള നാളുകള്‍ മൂവാറ്റുപുഴ നഗരത്തെ ആനന്ദപുളകിതമാക്കും. നാളെയുടെ പ്രതിഭകളെ രൂപപ്പെടുത്തുന്ന കലോത്സവ വേദികള്‍ കാണികളെ കൊണ്ട് നറയും. സര്‍ഗ പ്രതിഭ പുറത്തെടുക്കാന്‍ എത്തുന്ന കൊച്ചുകലാകാരന്മാരെ വരവേല്‍ക്കാന്‍ മത്സര വേദികള്‍ സജ്ജമായികഴിഞ്ഞു. നാളെ രാവിലെ മോഡല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ബാന്റ് മേളത്തോടെ കലോത്സവ വേദികള്‍ താളാത്മകമാകും. തുടര്‍ന്ന് 10മണിയോടു കൂടി യു,പി. വിഭാഗം മലയാളം കഥ രചന, കവിത രചന മത്സരങ്ങള്‍ ഒന്നാമത്തെ വേദിയില്‍ ആരംഭിക്കും. ഹൈസ്കൂള്‍ രണ്ടാം വേദിയില്‍ തുടങ്ങും. ഉപന്യാസം, മലയാളം കഥ രചന, കവിത രചന എന്നിവയാണ് ഈ വേദിയില്‍ അരങ്ങേറുന്നത്. കലോത്സവത്തിനായി 19വേദികള്‍ നിറശോഭയോടെ പൂത്തുലഞ്ഞു നില്ക്കുന്നു. ഇന്ന് കലോത്സവത്തിന്റെ രജിസ്ട്രഷേന്‍ ആരംഭിച്ചു.
സംസ്ഥാന കാര്‍ഷിക മേളയുടെ ആവേശം തീരും മുന്നെയാണ് ത്രിവേണി സംഗമ നാടായ മുവാറ്റുപുഴ കലയുടെ ഉത്സവത്തിന് തയ്യാറെടുക്കുന്നത്. റവന്യൂ ജില്ലയിലെ 14 ഉപജില്ലകളില്‍ നിന്നും വിജയികളായി എത്തുന്ന 7,132 കുട്ടികളാണ് ഇവിടെ മാറ്റുരയ്ക്കുന്നത്. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 295 മത്സരങ്ങളാണുള്ളത്. മൂവാറ്റുപുഴ ടൗണ്‍ഹാളാണ് പ്രധാന വേദി. നിര്‍മ്മല എച്ച്.എസ്.എസ്. നിര്‍മ്മല ജൂനിയര്‍ സ്കൂള്‍, ഗവ. മോഡല്‍ വി.എച്ച്.എസ്.എസ്., സെന്റ്.അഗസ്റ്റ്യന്‍സ് എച്ച്.എസ്.എസ്., എല്‍.എഫ്.എല്‍.പി. സ്കൂള്‍ എംജി യൂണിവേഴ്സ്റ്റി ബിഎഡ് സെന്റര്‍ ടൗണ്‍ യുപി സ്കൂള്‍, എസ്എന്‍ഡിപി സ്കൂള്‍ ആന്റ് ബിഎഡ് സെന്റ്ര് എന്നിവിടങ്ങളിലെ 18 വേദികളിലായാണ് മത്സരം നടക്കുന്നത്. നിര്‍മ്മല ഹയര്‍ സെക്കന്ററി സ്കൂളില്‍ പഴയിടം മോഹനന്റെ പാചകപുര ഒരുങ്ങും. മൂവാറ്റുപുഴ മുനിസിപ്പല്‍ ചെയര്മാന് യു.ആര്. ബാബു അദ്ധ്യക്ഷനും എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി. ഗോപിനാഥന് ജന.കണ്‍വീനറുമായ സ്വഗതസംഘം പ്രവര്‍ത്തിച്ചു വരുന്നു.
മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരുടെയും ജനപ്രതിനിധികളുടെയും അദ്ധ്യക്ഷതയില്‍ 14 കമ്മറ്റികള്‍ വിവിധ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നടത്തും. ഇന്ന് മേളയുടെ രജിസ്ട്രേഷന് ഗവ.മോഡല്‍ എച്ച്.എസ്.എസില്‍ നടക്കും. 6ന് ഗവ. മോഡല്‍ എച്ച്.എസ്.എസില്‍ ബാന്റ് മേളവും സെന്റ് അഗസ്റ്റ്യന്‍സ് എച്ച്.എസ്.എസ്, എംജി യൂണിവേഴ്സിറ്റി ബിഎഡ് സെന്റ്ര് എന്നിവിടങ്ങളില്‍ രചന മത്സരങ്ങളും നടക്കും. 7ന് 3മണിക്ക് സാംസ്കാരിക ഘോഷയാത്ര, 4മണിക്ക് മേളയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി കെ.വി. തോമസ് നിര്‍വഹിക്കും. മുവാറ്റുപുഴ എംഎല്‍എ ജോസഫ് വാഴയ്ക്കന് അദ്ധ്യക്ഷത വഹിക്കും, എക്സൈസ് മന്ത്രി കെ. ബാബു വിവിധ എംഎല്‍എമാര്‍ എംപിമാര്‍ മുനിസിപ്പല്‍ ഭാരവാഹികള്‍ മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. സമാപനസമ്മേളനം 9ന് മുനിസിപ്പല്‍ ചെയര്മാന് യു.ആര്. ബാബുവിന്റെ അദ്ധ്യക്ഷതയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് സമ്മാനദാനം നിര്‍വഹിക്കും.
പത്രസമ്മേളനത്തില്‍ മുനിസിപ്പില്‍ ചെയര്മാന് യു.ആര്. ബാബു, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ കെ.പി. ഗേപിനാഥന്, മുവാറ്റുപുഴ ഡിഇഒ സി.എ. സന്തോഷ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.ജി. അനില്‍ കുമാര്‍, പബ്ലിസിറ്റി കമ്മറ്റി ചെയര്മാന് അഡ്വ. പ്രേംചന്ദ്, പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍ എന്‍.ജെ. വിനോദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: