Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പ്രതിപക്ഷമില്ലാതെ ബംഗ്ലാദേശില്‍ ഇന്ന്‌ വോട്ടെടുപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2014, 08:31 pm IST
inWorld

ധാക്ക: പ്രതിപക്ഷം ബഹിഷ്കരണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്ന്‌ നിശ്ചയിച്ചിരിക്കുന്ന പൊതുതെരഞ്ഞെടുപ്പു റദ്ദാക്കുന്ന പ്രശ്നമില്ലെന്ന്‌ ബംഗ്ലാദേശ്‌ പ്രധാനമന്ത്രി ഷേക്ക്‌ ഹസീന വ്യക്തമാക്കി. ജനങ്ങളെ ബന്ദികളാക്കാനാണു പ്രതിപക്ഷ ബിഎന്‍പി നേതാവ്‌ ബീഗം ഖാലിദ സിയയുടെ ശ്രമമെന്ന്‌ ഭരണകക്ഷിയായ അവാമിലീഗിനു നേതൃത്വം നല്‍കുന്ന ഹസീന ആരോപിച്ചു. തെരഞ്ഞെടുപ്പിനു മുമ്പായി നിലവിലുള്ള സര്‍ക്കാര്‍ രാജിവയ്‌ക്കണമെന്നും ഇടക്കാല സര്‍ക്കാരായിരിക്കണം തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കേണ്ടതെന്നുമുള്ള കീഴ്‌വഴക്കം ഹസീന ഭരണകൂടം തെറ്റിച്ചതാണ്‌ ബിഎന്‍പിയുടെ എതിര്‍പ്പിനു കാരണം. ഇതേത്തുടര്‍ന്നു രാജ്യവ്യാപകമായി അവര്‍ പ്രക്ഷോഭം സംഘടിപ്പിക്കുകയും അക്രമം നടത്തുകയും ചെയ്തു. നൂറോളം പേര്‍ അക്രമങ്ങളില്‍ കൊല്ലപ്പെട്ടു. ഇന്നലെയും അക്രമങ്ങള്‍ നടന്നു.

ഖാലിദ സിയ വീട്ടുതടങ്കലിലാണ്‌. നിരവധി പ്രതിപക്ഷ നേതാക്കള്‍ ഒളിവിലും. വോട്ടര്‍മാരില്ലാത്ത തെരഞ്ഞെടുപ്പു നടത്തി രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്കു തള്ളിവിടാനാണു സര്‍ക്കാരിന്റെ ശ്രമമെന്ന്‌ ബിഎന്‍പി പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഈ പ്രഹസനം നിര്‍ത്താന്‍ ഇനിയും സമയമുണ്ടെന്നും എത്രയും വേഗം പ്രതിപക്ഷവുമായി ചര്‍ച്ച നടത്തി പ്രശ്നത്തിനു പരിഹാരം കാണണമെന്നും ബിഎന്‍പി വക്താവ്‌ ഫറൂക്ക്‌ പറഞ്ഞു. എന്നാല്‍ ബിഎന്‍പിയുടെ ആവശ്യം ഭരണഘടനാവിരുദ്ധമാണെന്നാണ്‌ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്‌.

ഇതിനിടെ ഞായറാഴ്ചത്തെ വോട്ടെടുപ്പിനു വേണ്ട എല്ലാ സുരക്ഷാ ഏര്‍പ്പാടുകളും പൂര്‍ത്തിയായെന്ന്‌ അധികൃതര്‍ അറിയിച്ചു. വോട്ടെടുപ്പില്‍ അവാമി ലീഗിനു വാക്കോവര്‍ കിട്ടുമെന്നു വ്യക്തമാണ്‌. അതിനുശേഷം എന്തു സംഭവിക്കുമെന്നാണ്‌ ലോകം ഉറ്റുനോക്കുന്നത്‌. 2007ലേതുപോലെ സൈന്യം ഭരണം ഏറ്റെടുത്തേക്കാമെന്ന്‌ ആശങ്കയുണ്ട്‌. യൂറോപ്യന്‍ യൂണിയന്‍, യുഎസ്‌, കോമണ്‍വെല്‍ത്ത്‌ എന്നിവ വോട്ടെടുപ്പിനു നിരീക്ഷകരെ അയയ്‌ക്കാന്‍ വിസമ്മതിച്ചിരിക്കുകയാണ്‌. ഇതിനിടെ, ഇപ്പോഴത്തെ തെരഞ്ഞെടുപ്പിനുശേഷം ഭരണഘടനാ ഭേദഗതിയെക്കുറിച്ചും തെരഞ്ഞെടുപ്പു പരിഷ്കാരത്തെക്കുറിച്ചും ചര്‍ച്ചയാവാമെന്നു ഷേക്ക്‌ ഹസീന സൂചിപ്പിക്കുകയുണ്ടായി. ബംഗ്ലാദേശിന്റെ സ്വാതന്തത്തെ എതിര്‍ത്ത ജമാഅത്തുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ബിഎന്‍പി തയാറായാല്‍ ഇലക്ഷനുശേഷം നിലവില്‍വരുന്ന പത്താം പാര്‍ലമെന്റ്‌ വൈകാതെ പിരിച്ചുവിട്ട്‌ പതിനൊന്നാം പാര്‍ലമെന്റ്‌ രൂപീകരിക്കാന്‍ പുതിയ വോട്ടെടുപ്പു നടത്താമെന്നു ഹസീന പറഞ്ഞു. ജമാഅത്തിന്റെ നിരവധി നേതാക്കളെ ഈയിടെ യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ ശിക്ഷിക്കുകയുണ്ടായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോരഖ്‌നാഥ് ക്ഷേത്രം ഇനി എഐ നിരീക്ഷിക്കും : സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെലവഴിക്കുന്നത് 23 കോടി രൂപ

Kerala

ജലമേള സംസ്കാരത്തിനും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അകമഴിഞ്ഞ പിന്തുണ; ₹10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം

India

സാംബൽപൂരിൽ കൊടും കുറ്റവാളിയുമായി പോലീസ് ഏറ്റുമുട്ടൽ; 24 ലധികം കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഫാനെ വെടിവച്ച് വീഴ്‌ത്തി

Astrology

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിലപാടില്‍ ഒരു മാറ്റവും ഇല്ല! പാര്‍ട്ടികള്‍ക്കോ, വ്യക്തികള്‍ക്കോ വേണ്ടി തിരുത്തേണ്ടതല്ല ഇസ്‌ലാമിക നിയമങ്ങള്‍: കാന്തപുരം

കണ്ണാ കാര്‍മുകില്‍ വര്‍ണാ….; ആസ്വാദകരുടെ ഹൃദയം കവര്‍ന്ന വളരെ വ്യത്യസ്തമായ ഒരു കൃഷ്ണഭക്തിഗാനത്തിന്റെ കഥയറിയാം

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

സ്പാനിഷ് താരം ആന്‍ഡ്രിയ റവേര മലയാളത്തില്‍; രണ്ട് രഹസ്യങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് റിലീസ്

ഗണേശ വിഗ്രഹം സ്വീകരിക്കാൻ എലപ്പുള്ളിയിൽ എത്തിയ കാവശ്ശേരി ഗണേശോത്സവ കമ്മിറ്റി അംഗങ്ങൾ പകർത്തിയതാണ് ചിത്രം

ഉണ്ടിയപ്പാനി പൊട്ടിച്ച് കുരുന്നുകൾ; ഗണേശ വിഗ്രഹം വാങ്ങി മാതൃകയായി കൊച്ചുകൂട്ടുകാർ

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ആത്മീയ ഗുരുവിന്റെ ഉപദേശം പവന്‍ കല്യാണ്‍ ചെട്ടികുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

സൈനിക കേന്ദ്രത്തിലെ ആയുധ മോഷണം: മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ആയുധങ്ങള്‍ കണ്ടെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.