കോട്ടയം: ഹൈന്ദവ സമാജത്തിന്റെ മുഴുവന്‍ പ്രതിഷേധത്തെയും അവഗണിച്ചുകൊണ്ട് സ്വര്‍ഗ്ഗീയ വിരുന്നിന്റെ കെട്ടിടനിര്മ്മാണത്തിനനുകൂലമായി റെസലൂഷന്‍ പാസാക്കാനുള്ള നഗരസഭയിലെ ഭരണ-പ്രതിപക്ഷ നീക്കം ഗുരുതരമായ പ്രത്യാഘാതത്തിന് ഇട നല്‍കുമെന്ന് ഹിന്ദു ഐക്യവേദി മുന്നറിയിപ്പ് നല്കി. നിരവധി സമുദായ സംഘടനകള്‍ സ്വര്‍ഗ്ഗീയവിരുന്നിന് എന്‍ഒസി നല്‍കുന്നതിനെതിരെ ഇതിനകം പ്രതിഷേധവുമായി രംഗത്തുവരികയും കളക്ടര്‍ക്ക് കത്തു നല്‍കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ നഗരസഭയുടെ നീക്കം കോട്ടയത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കുമെന്ന് ഹിന്ദു ഐക്യവേദി അഭിപ്രായപ്പെട്ടു. ആരാധനാലയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ റെസലൂഷന്‍ ആവശ്യമില്ലെന്നിരിക്കെ നഗരസഭയുടെ നീക്കം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തി. പോലീസ് റിപ്പോര്‍ട്ടുകളും, രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളും സ്വര്‍ഗ്ഗീയ വിരുന്നിന്റെ കെട്ടിട നിര്‍മ്മാണത്തിന് എതിരായിരിക്കെ നഗരസഭയുടെ നീക്കം, സ്വര്‍ഗ്ഗീയ വിരുന്ന് അധികൃതരുടെ സ്വാധീനത്തിന്റെ തെളിവാണെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: