പാമ്പാടി: രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയുടെ കൈവശമുള്ള 81 ഏക്കര്‍ സ്ഥലത്തില്‍നിന്നും 10 ഏക്കര്‍ സ്ഥലം മറ്റൊരു സ്ഥാപനത്തിന് നല്‍കാനുള്ള നപടികള്‍ പിന്‍വലിക്കണമെന്ന് എബിവിപി ആര്‍ഐടി യൂണിറ്റ് ആവശ്യപ്പെട്ടു. സ്ഥാപിച്ചിട്ട് 20 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പൂര്‍ണ്ണവികസനം സാദ്ധ്യമാകാതെ കിടക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വസ്തു നോണ്‍ ടെക്നിക്കല്‍ വിഭാഗത്തില്‍പ്പെടുന്ന ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ കൈമാറുവാനുള്ള തീരുമാനത്തില്‍ എബിവിപി ശക്തിയായി പ്രതിഷേധിച്ചു. ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം കൊടുത്തതായി ഭാരവാഹികള്‍ അറിയിച്ചു. ആര്‍ഐടിയില്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്ന കെമിക്കല്‍ എന്‍ജിനിയറിംഗ് കോഴ്സ് എഐടിസി ഇന്റര്‍നാഷണല്‍ ക്യാമ്പസ് വിവിധ പിജി കോഴ്സുകള്‍, ഹോസ്റ്റലുകള്‍ ഇവയെല്ലാം പുതിയ തീരുമാനം ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ഈ തീരുമാനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: